റമദാൻ: അബൂദബിയിൽ ടോൾ നിരക്ക് ഈടാക്കുന്ന സമയങ്ങളിൽ മാറ്റം
text_fieldsഅബൂദബി: റമദാൻ പ്രമാണിച്ച് തലസ്ഥാന നഗരിയിലേക്കും വെളിയിലേക്കും പോകുന്ന വാഹന യാത്രക്കാരിൽനിന്ന് ടോൾ ഈടാക്കുന്ന സമയങ്ങളിൽ മാറ്റം വരുത്തി.
റമദാൻ മാസത്തിൽ ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ 10 വരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നാലുവരെയുമാണ് ടോൾ ഈടാക്കുക.
അബൂദബി എമിറേറ്റിലെ പൊതുഗതാഗത റെഗുലേറ്ററായ മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന് കീഴിലെ ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻററാണ് (ഐ.ടി.സി) ഇക്കാര്യം അറിയിച്ചത്.
തിരക്കേറിയ സമയത്ത് വാഹനം ടോൾഗേറ്റ് കടക്കുമ്പോൾ നാല് ദിർഹമാണ് ഓരോ യാത്രക്കും ഈടാക്കുക.
റമദാനിൽ ഡാർബ് ടോൾ ഗേറ്റു കടക്കുമ്പോൾ ഏറ്റവും തിരക്കുള്ള സമയങ്ങളിൽ മാത്രമാണ് അബൂദബിയിൽ നിരക്ക് ഈടാക്കൂ. അതുകൊണ്ടുതന്നെ, വാഹനയാത്രക്കാർ തിരക്കുള്ള സമയത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അബൂദബിയിൽ റോഡ് ടോൾ നടപ്പാക്കുന്ന ആദ്യത്തെ റമദാനാണിത്. 2021 ജനുവരി രണ്ടിനാണ് ഡാർബ് ടോൾ ആദ്യമായി അബൂദബിയിൽ പ്രാബല്യത്തിലായത്. എല്ലാ സമയത്തെയുംപോലെ വിശുദ്ധ മാസത്തിലും വെള്ളിയാഴ്ചകളിൽ ടോൾ ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു.
ടോൾ ഇളവു ലഭിക്കുന്ന വാഹനങ്ങൾ
ആംബുലൻസുകൾ, സായുധ സേനയുടെ അടയാളമുള്ള വാഹനങ്ങൾ, അഗ്നിശമന വാഹനങ്ങൾ, പൊതു ഗതാഗത ബസുകൾ, അബൂദബിയിൽ രജിസ്റ്റർ ചെയ്ത ടാക്സികൾ, സ്കൂൾ ബസുകൾ, 26 യാത്രക്കാരുടെ ശേഷിയുള്ള ബസുകൾ എന്നിവയുൾപ്പെടെ ചില വാഹനങ്ങളെ ടോൾ നിരക്കിൽ നിന്ന് ഒഴിവാക്കുന്നത് തുടരും. പൊലീസിെൻറയും ആഭ്യന്തര മന്ത്രാലയത്തിേൻറയും വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ, 60 വയസ്സിന് മുകളിൽ പ്രായമുള്ള ഇമാറാത്തികളുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനം, വിരമിച്ച ഇമറാത്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനം, പരിമിതമായ വരുമാനമുള്ള ഇമറാത്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനം, നിശ്ചദാർഢ്യമുള്ള വ്യക്തിയെ കയറ്റാൻ ഉപയോഗിക്കുന്ന വാഹനം എന്നിവ ഉൾപ്പെടെ ചില വിഭാഗങ്ങളിലെ താമസക്കാർക്കും ടോൾ ഇളവുകൾ ലഭിക്കും.
മവാഖിഫ് പാർക്കിങ് പണമടക്കേണ്ട സമയം
ബൂദബി എമിറേറ്റിലെ പാർക്കിങ് ഫീസ് കൈകാര്യം ചെയ്യുന്ന ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ (ഐ.ടി.സി) റമദാനിലെ പാർക്കിങ് സമയവും ഭേദഗതി ചെയ്തു. റമദാനിൽ പകൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയും രാത്രി ഒമ്പതുമുതൽ പുലർച്ചെ 2:30 വരെയും പൊതുപാർക്കിങ്ങുകളിൽ വാഹന പാർക്കിങ്ങിന് നിരക്ക് ഈടാക്കും.
മവാഖിഫ് പാർക്കിങ് സൗജന്യം
വെള്ളിയാഴ്ചകളിൽ പാർക്കിങ് സൗജന്യമായി തുടരും. തറാവിഹ് പ്രാർഥന ഉൾപ്പെടെ നമസ്കാര സമയത്ത് പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങളിൽ സൗജന്യമായി വാഹനം പാർക്കുചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.