റമദാൻ: ദുബൈയിൽ ട്രക്ക് നിരോധന സമയം പുനഃക്രമീകരിച്ചു
text_fieldsദുബൈ: റമദാനിൽ ട്രക്കുകളുടെ നിരോധന സമയം പുനഃക്രമീകരിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇ11 റോഡിൽ രാവിലെ ഏഴു മുതൽ രാത്രി 11 വരെ ട്രക്കുകൾക്ക് പ്രവേശനമില്ല. ഷാർജ അതിർത്തി മുതൽ അൽ ഇത്തിഹാദ് സ്ട്രീറ്റ്, ശൈഖ് റാശിദ് സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ദേരയിലെ സെൻട്രൽ ഏരിയ, ബർ ദുബൈ എന്നിവിടങ്ങളിലേക്ക് നീളുന്ന ശൈഖ് സായിദ് റോഡിലെ ഇന്റർചേഞ്ച് നമ്പർ 7 വരെ നീളുന്നതാണ് ഇ11 റോഡ്. .
ദിവസം മൂന്നു തവണ നിയന്ത്രണമുള്ള ഒന്നിലധികം നഗരങ്ങളുണ്ടിവിടെ. രാവിലെ 6.30 മുതൽ 8.30 വരെയുണ്ടായിരുന്ന നിയന്ത്രണം 7.30 മുതൽ 9.30 വരെയാക്കി. ഉച്ചക്ക് ഒന്നു മുതൽ മൂന്നു വരെയുണ്ടായിരുന്ന നിയന്ത്രണം രണ്ടു മുതൽ നാലുവരെയാക്കി.
അതേസമയം അൽ ശിന്ദഗ ടണൽ, ആൽ മക്തൂം പാലം, ഫ്ലോട്ടിങ് ബ്രിഡ്ജ്, അൽ ഗർഹൂദ് പാലം, ബിസിനസ് പേ പാലം, ഇൻഫിനിറ്റി പാലം, എയർപോർട്ട് ടണൽ എന്നിവിടങ്ങളിൽ നിലവിലുള്ള നിയന്ത്രണം വർഷം മുഴുവൻ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.