പൊതുജനങ്ങള്‍ക്ക് റമദാനില്‍ ചലഞ്ച് റേസ് ഒരുക്കി ദുബൈ എമിഗ്രേഷന്‍
text_fieldsദുബൈ: ലക്ഷകണക്കിന് ദിര്‍ഹമിെൻറ സമ്മാനങ്ങള്‍ ഒരുക്കി ദുബൈ എമിഗ്രേഷന്‍ വകുപ്പ് ഈ വര്‍ഷവും പൊതു ജനങ്ങള്‍ക്കായി ‘സാബാ ഖു-ത്തഹ്ത്തി’ അഥവാ ചലഞ്ച് റേസ് ബോധവത്കരണ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ‘നൂര്‍ ദുബൈ’ റേഡിയോ വഴിയാണ് മത്സരമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബൈ എമിഗ്രേഷൻ)അസി.ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അറബി ഭാഷ കൈകാര്യം ചെയ്യുവാന്‍ അറിയുന്ന ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.
വിജയികള്‍ക്ക് ലക്ഷകണക്കിന് ദിര്‍ഹമിെൻറ സമ്മാനങ്ങളും കാറുകളും മറ്റും ലഭിക്കും. റമദാന്‍ ഒന്ന് മുതലാണ് പരിപാടി തുടങ്ങുന്നത് . ഉച്ചക്ക് 2 മുതല്‍ 3 വരെയാണ് മത്സര സമയം. മാധ്യമ പ്രവര്‍ത്തകൻ അയൂബ് യുസഫാണ് അതാരകൻ. മത്സരങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താമസ -കുടിയേറ്റ വകുപ്പിെൻറ സോഷ്യല്‍ മീഡിയ പേജുകളിൽ പ്രസിദ്ധപ്പെടുത്തും. 2010 -ലെ റമദാൻ മുതൽ നടത്തിവരുന്ന ചലഞ്ച് റേസിൽ കലാ സാംസ്കാരിക സാമൂഹിക -ശാസ്ത്ര മേഖലകളിലെ അറിവുകളും ഇസ്ലാമിക ചിന്തകളുമാണ് ചർച്ച ചെയ്യുന്നത്.
അറബി ഭാഷയുടെ പ്രചാരണത്തിനും യു.എ.ഇ യുടെ മഹത്തായ സംസ്കാരം ലോകത്തിന് മുന്നിൽ കൂടുതൽ പരിചിതമാക്കുന്നതിനും പരിപാടി ഏറെ ഉപകരിക്കുമെന്ന് ദുബൈ എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.