ഷാർജ നഗരസഭ റമദാൻ സമയം പ്രഖ്യാപിച്ചു
text_fieldsഷാർജ: റമദാൻ ഒന്ന് മുതലുള്ള വിവിധ വകുപ്പുകളുടെ സമയക്രമം ഷാർജ നഗരസഭ പ്രഖ്യാപിച്ചു. പ്രധാന ഓഫീസിലും മറ്റു ശാഖകളിലും ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ ഒൻപതിന് ആരംഭിച്ച് വൈകുന്നേരം രണ്ട് മണിക്ക് അവസാനിക്കും. പെയ്ഡ് പാർക്കിങ് സേവനങ്ങൾ രാവിലെ എട്ട് മുതൽ അർദ്ധരാത്രി വരെ നിശ്ചയിച്ചിട്ടുണ്ട്. റമദാൻ പ്രമാണിച്ച് സൗജന്യ പാർക്കിങ് അനുവദിച്ചിട്ടില്ല. മുൻവർഷങ്ങളിൽ ചിലയിടങ്ങളിൽ നിശ്ചിത സമയത്ത് അനുവദിച്ചിരുന്ന സൗജന്യമോർത്ത് ഇത്തവണ വാഹനങ്ങൾ നിറുത്തിയിടാൻ ശ്രമിക്കരുത്. മേഖലയിൽ സ്ഥാപിച്ച ബോർഡുകളിൽ സമയക്രമം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് പാലിച്ച് വേണം പ്രവർത്തിക്കാൻ. നമസ്ക്കാര സമയങ്ങളിൽ പള്ളികൾക്ക് സമീപങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കും.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ സേവനം രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെയും രാത്രി 8.30 മുതൽ 11വരെയുമായിരിക്കും ലഭിക്കുക. പ്രധാന അറവ് ശാല രാവിലെ ആറുമുതൽ വൈകീട്ട് 4.00 വരെ പ്രവർത്തിക്കും. വാടക സംബന്ധമായ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യവസായ മേഖല അഞ്ചിലെ സ്ഥാപനം രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കും. ദേശീയ ഉദ്യാനവും മറ്റുള്ളവയും രാത്രി 8.00 മുതൽ പുലർച്ചെ 1.00 വരെ തുറക്കും. അൽ മഹത്ത, സഫിയ, അബുഷഹാറ, അൽ നഹ്ദ ഉദ്യാനങ്ങൾ വൈകീട്ട് 4.00 മുതൽ പുലർച്ചെ 1.00 വരെ പ്രവർത്തിക്കുെമന്നും നഗരസഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.