ആദ്യ നോമ്പിെൻറ ആത്മ ധന്യതയിൽ വിശ്വാസികൾ
text_fieldsഷാർജ: പുണ്യമാസത്തിലെ ആദ്യ നോമ്പിനെ വിജയകരമായി വരവേൽക്കാനായ സന്തോഷത്തിെൻറ വെളിച്ചത്തിലാണ് വിശ്വാസികൾ. പള്ളികളിൽ ഓരോ നമസ്ക്കാരത്തിനും നൂറ് കണക്കിന് പേരാണ് അണിനിരന്നത്. ഇൗ മാസം ഖുർആൻ ഒരാവർത്തിയെങ്കിലും വായിച്ച് തീർക്കണമെന്ന നിശ്ചയത്തോടെ പലരും നമസ്കാര ശേഷവും പള്ളികളിൽ തങ്ങി.
മിക്കപള്ളികളിലും ഇഫ്താറുകളും നടന്നു. ചാരിറ്റി സംഘടനകളും മറ്റും നേതൃത്വം നൽകുന്ന നോമ്പ് തുറയിൽ ബിരിയാണി തന്നെയായിരുന്നു മുഖ്യഭക്ഷണം. പഴങ്ങളും പഴച്ചാറുകളും മോരും സമൂസ പോലുള്ള പൊരിക്കടികളും ഉണ്ടായിരുന്നു. ഇസ്ലാം മതവിശ്വാസികൾക്ക് പുറമെ, നിരവധി സഹോദര മതസ്ഥരും വ്രതം എടുക്കുന്നുണ്ട്. പള്ളികളിലും വീടുകളിലും ഇഫ്താറുകളിൽ ഇവരും പങ്ക് ചേരുന്നു.
നോമ്പ് തുറ സമയം അറിയിച്ച് ഷാർജ, ദുബൈ എന്നിവിടങ്ങളിലായി 18 പീരങ്കികൾ മുഴങ്ങി. ഷാർജയിലെ വിവിധ പ്രദേശങ്ങളിൽ പിരങ്കികൾ പൊട്ടിക്കുന്നത് കാണാൻ നിരവധി പേരാണ് എത്തിയത്. ഇഫ്താർ സമയം അറിയിച്ച് ബാങ്ക് വിളി മുഴങ്ങുമെന്നതിനാൽ പലരും റേഡിയോ സ്റ്റേഷനുകളെ ആശ്രയിച്ചു. റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് പള്ളികൾ നിറഞ്ഞ് കവിയുമെന്നത് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഷാർജ വ്യവസായ മേഖലയിലെ ചില പള്ളികളിൽ അകത്ത് സ്ഥലമില്ലാത്തതിനാൽ വരികൾ നിരത്തിലേക്ക് നീങ്ങുന്നത് പതിവാണ്. ‘അല്ലാഹു വിളിക്കുന്നു’ എന്നാണ് ഇന്നത്തെ ജുമുഅ പ്രഭാഷണത്തിെൻറ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.