കൈകൾ കഴുകുക, ടിഷ്യൂ കരുതുക
text_fieldsകാലാവസ്ഥയിലെ മാറ്റം കാരണം ജലദോഷവും ചുമയും കഫക്കെട്ടും പനിയുമെല്ലാം സർവസാധാരണമാണ്. ഒട്ടനവധി രോഗങ്ങൾ തടയാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് തിളപ്പിച്ച് ആറിയ വെള്ളം ഉപയോഗിക്കുക എന്നതാണ്. കടുത്ത ചൂടുള്ള കാലമായി തുടങ്ങിയതിനാൽ ഒരുപാട് തണുത്ത പാനീയങ്ങൾ കുടിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുക. ഉപ്പിട്ട ചൂടുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുന്നത് തൊണ്ടയിലെ അണുബാധക്ക് ആശ്വാസമാകും.
സൗഹൃദങ്ങൾ കൂടുതലായി പുതുക്കുള്ള വേളകളാണ് ഇഫ്താർ, സുഹൂർ വിരുന്നുകൾ. ജലദോഷവും തുമ്മലും ചുമയുമുള്ളവർ മാസ്ക് ധരിക്കുകയും കൈയിൽ ടിഷ്യൂ കരുതുകയും ചെയ്യുന്നത് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ സഹായകമാവും. തുമ്മുകയും ചുമക്കുകയും ചെയ്യുേമ്പാൾ വായ് മറച്ച കൈകൾ കഴുകാതെ ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കുക തന്നെ വേണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.