ഇൗ മിനാരങ്ങളിൽ മുഴങ്ങും സാഹോദര്യത്തിെൻറ ബാെങ്കാലി സജി ചെറിയാൻ നിർമിച്ചു നൽകുന്ന മസ്ജിദ് ഉദ്ഘാടനം ഇന്ന്
text_fieldsഫുജൈറ: വര്‍ഗീയതയുടെയും ജാതീയതയുടെയും പേരില്‍ തമ്മില്‍ തല്ലുന്ന ഈ കാലഘട്ടത്തില്‍ മുസ്ലിം സഹോദരങ്ങൾക്കായി മസ്ജിദ് നിർമിച്ചു നൽകി ഹൃദയങ്ങളെ ചേർത്തു പിടിക്കുകയാണ് കായംകുളം സ്വദേശി സജി ചെറിയാന്‍. സജി നിര്‍മിച്ചു നൽകിയ പള്ളിയിൽ ഇന്ന് ബാെങ്കാലി മുഴങ്ങും.
റമദാനില്‍ തന്നെ പള്ളി തുറന്നുകൊടുക്കണമെന്ന ആഗ്രഹത്തെ തുടർന്ന് അവസാന പണികള്‍ വേഗത്തിലാക്കുകയും ജൂണ്‍ ഒന്നിന് വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ഫുജൈറയിലെ അല്‍ഹൈല്‍ ഭാഗത്ത് നിര്‍മിച്ച ഈ പള്ളി ഇവിടുത്തുകാർക്ക് ഏറെ സൗകര്യമാവും. അടുത്തൊന്നും പള്ളികളില്ലാത്തതിനാൽ പത്ത് കിലോമീറ്റര്‍ ദൂരെ ഫുജൈറയിലും മറ്റും പോയാണ് ഇവർ സംഘടിത നമസ്കാരം നിർവഹിച്ചിരുന്നത്. ചെറുവേതനത്തില് ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ച് എല്ലാ ദിവസവും ഫുജൈറയില്‍ പോകുക എന്നത് വലിയ സാമ്പത്തികബാധ്യതയും വരുത്തിയിരുന്നു. 13 ലക്ഷം ദിർഹം ചെലവിട്ട് സജി പള്ളി നിർമിച്ചു നൽകിയതോടെ ഇൗ പ്രതിസന്ധിക്ക് പരിഹാരമാവുകയാണ്. 250 ആളുകള്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള പള്ളിക്ക് മര്‍യം ഉമ്മ് ഇൗസ എന്നാണ് പള്ളിക്ക് പേരു നല്‍കിയിട്ടുളളത്.ക്രിസ്തുമത വിശ്വാസിയായ താന്‍ മസ്ജിദ് നിർമാണത്തിന് കാണിച്ച താല്‍പര്യത്തിന് അധികൃതരില്‍നിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്നും അവര്‍ സന്തോഷവും അത്ഭുതവും പ്രകടിപ്പിച്ചതായും സജി പറയുന്നു. വിവരമറിഞ്ഞ് പലരും സഹായങ്ങള്‍ വാഗ്ദാനം ചെയ്തെങ്കിലും സ്വന്തം ചെലവില്‍ നിര്‍മിക്കണമെന്ന ആഗ്രഹത്താൽ അവ സന്തോഷപൂർവം നിരസിക്കുകയായിരുന്നു.
എല്ലാ മത വിശ്വാസികളേയും ഒരുപോലെ കാണാനുള്ള ഈ രാജ്യത്തിെൻറ നല്ല മനസ്സു കൂടിയാണ് ഇൗ ഉദ്യമത്തിന് പ്രചോദനമായതെന്ന് സജി പറയുന്നു. നേരത്തെ ക്രിസ്തുമത വിശ്വാസികള്‍ക്ക് ദിബ്ബയില്‍ സ്വന്തം ചെലവില്‍ സജി ചര്‍ച്ച് നിര്‍മിച്ചു നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പള്ളി ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മൂവായിരത്തോളം ആളുകള്‍ക്കുള്ള ഇഫ്താറും ഒരുക്കുന്നുണ്ട്. 2003ല്‍ പ്രവാസ ജീവിതം തുടങ്ങിയ കായംകുളം സ്വദേശിയായ സജി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഫുജൈറയില്‍ ബിസിനസ് സംരംഭം ഉയർത്തിക്കൊണ്ടുവന്നത്.
800 മുറികളുള്ള ലേബര്‍ ക്യാമ്പ്, കൺവെൻഷൻ സെൻറർ തുടങ്ങി വിവിധ മേഖലകളില്‍ ബിസിനസ് വ്യാപിച്ചിരിക്കുന്നു. തെൻറ എല്ലാ നേട്ടങ്ങൾക്കും പുറകിലെ കരുത്ത് ഭാര്യ എല്‍സിയാണെന്നും സജി കൂട്ടിച്ചേര്‍ക്കുന്നു. സച്ചിന്‍, എല്‍വിന്‍ എന്നിവര്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.