ശൈഖ് സായിദ് ഗ്രാൻറ് മോസ്കിൽ റമദാനിൽ എത്തിയത് 12 ലക്ഷം പേർ
text_fieldsഅബൂദബി: രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ മസ്ജിദും സാംസ്കാരിക കേന്ദ്രവുമായ അബുദബി ശൈഖ് സായിദ് ഗ്രാൻറ് മോസ്കിൽ റമദാൻ മാസം എത്തിയത് 12 ലക്ഷം പേർ.27ാം രാവിൽ മാത്രം 66,537 പേരാണ് പള്ളിയിൽ എത്തിയത്. എട്ടര ലക്ഷത്തിലേറെ ആളുകൾ പള്ളിയിൽ സംഘടിപ്പിക്കുന്ന വിശാലമായ നോമ്പുതുറയിൽ പെങ്കടുത്തു. 289,921 പേർ പള്ളിയിൽ പ്രാർഥനക്കും 107,608 ആളുകൾ സന്ദർശനത്തിനും ഇവിടെയെത്തി. ശൈഖ് ഇദ്രീസ് അബ്കാർ, ശൈഖ് യഹ്യ അയ്ഷാൻ എന്നിവരുടെ മധുരമായ ഖുർആൻ പാരായണം ഉൾക്കൊള്ളുന്ന ഇഷാ^തറാവീഹ് നമസ്കാരങ്ങളിൽ പങ്കു കൊള്ളാൻ 110,158 വിശ്വാസികളെത്തി.
തഹജ്ജുദിന് 109,388 പേർ പങ്കുകൊണ്ടു. നമസ്കാരത്തിനൊപ്പം സമാധാനം, സഹിഷ്ണുത എന്നിവയിലൂന്നിയ പ്രഭാഷണങ്ങളും പതിനായിരങ്ങളെ ആകർഷിച്ചു. ആരംഭം മുതൽ മസ്ജിദ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നോമ്പുകാരായ വിശ്വാസികളുടെയും കുടുംബങ്ങളുടെയും ഇഷ്ടകേന്ദ്രമാണെന്ന് മോസ്ക് സെൻറർ ഡി.ജി ഡോ. യൂസുഫ് അൽ ഉബൈദി പറഞ്ഞു.
നിരവധി എ.സികളും വമ്പൻ പരവതാനികളും പള്ളിയുടെ നടുമധ്യത്തിലേക്ക് നീക്കിയാണ് കൂടുതലായി എത്തിയ വിശ്വാസികൾക്ക് സൗകര്യമൊരുക്കിയത്. അബൂദബി പൊലീസും യു.എ.ഇ സായുധ സേനയും, ആംബുലൻസുമെല്ലാം സന്ദർശകരുടെ സൗകര്യത്തിനായി സേവന സജ്ജമായിരുന്നു. ഇസ്ലാമിക പാരമ്പര്യത്തിെൻറയും അറബ് പൈതൃകത്തിെൻറയും കൈമുദ്രയായ ഉൾക്കൊള്ളലിനും സാംസ്കാരിക വിനിമയത്തിനും എന്നും മുൻകൈയെടുത്ത രാഷ്ട്രശിൽപി ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ദർശനങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഗ്രാൻറ് മോസ്ക് ലോകത്തിെൻറ തന്നെ പ്രിയപ്പെട്ട മത സാംസ്കാരിക കേന്ദ്രമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.