റമദാൻ ടെൻറുകളിൽ പുകവലി അനുമതി കർശന നിബന്ധനകൾക്ക് വിധേയമായി മാത്രം
text_fieldsദുബൈ: ഹോട്ടലുകളിലെ റമദാൻ ടെൻറുകൾക്ക് ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന നിയന്ത്രണങ്ങൾ ദുബൈ നഗര സഭ ഏർപ്പെടുത്തുന്നു. ഹോട്ടലുകളുടെ വളപ്പിൽ അതേ സമയം മറ്റ് സൗകര്യങ്ങളിൽ നിന്നും റസ്റ്ററൻറുകളിൽ നിന്നും മാറ ി വേണം ടെൻറുകൾ സ്ഥാപിക്കാൻ. ദുബൈ സ്മോക്കിങ് നിയമ പ്രകാരം ആവശ്യത്തിന് വായു പുറത്തു കടക്കുവാനും ക്രമീകരി ക്കുവാനുമുള്ള സൗകര്യം ഇൗ താൽകാലിക ടെൻറുകളിൽ വേണം. ശീഷ (ഹുക്ക) ടെൻറുകളുടെ പുറത്ത് അനുവദിക്കില്ല. എന്നാൽ ടെൻറിൽ നിന്ന് മാറിയുള്ള സ്ഥലത്തു വേണം ശീഷ തയ്യാറാക്കൽ. സിവിൽ ഡിഫൻസിൽ നിന്ന് ഇതിനുള്ള അനുമതിയും നേടിയിരിക്കണം.
റമദാനിൽ തുടങ്ങി ഇൗദുൽ ഫിത്വർ വരെ പ്രവർത്തിക്കുന്ന ടെൻറുകൾ അഴിച്ച് ഒഴിവാക്കുന്നതിന് അഞ്ചു ദിവസം കൂടി അനുവദിക്കും. എന്തെങ്കിലും പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ടെൻറുകളിലെ പുകവലി അനുമതി റദ്ദാക്കും. പുകവലി അനുവദിക്കാത്ത സ്ഥലങ്ങളിൽ പുകവലി പാടില്ല എന്ന ബോർഡുകൾ സ്ഥാപിക്കണം. 18 വയസിനു താഴെയുള്ളവർക്ക് പുകവലി സ്ഥലത്തേക്ക് അനുമതി നൽകരുത്. പുകവലിക്കാത്ത അതിഥികളിൽ നിന്ന് മൂന്നടിയെങ്കിലും മാറി നിന്നു വേണം പുകവലി.
ജീവനക്കാർക്ക് അടിയന്തിര സാഹചര്യം നേരിടുവാനുള്ള പരിശീലനം നൽകിയിരിക്കണം. ടെൻറിെൻറ കവാടങ്ങളിൽ നിന്ന് 25 അടിയെങ്കിലും മാറി വേണം പുകവലി സൗകര്യം. എമർജൻസി വാതിലുകളും, അഗ്നിശമന സംവിധാനങ്ങളും പ്രഥമശുശ്രൂഷാ സൗകര്യങ്ങളും സജ്ജീകരിക്കണം. പൊതുജന ആരോഗ്യത്തിന് തന്നെയാണ് പ്രഥമ പരിഗണന നൽകുകയെന്നും അതിനു വിഘാതമായി പ്രവർത്തിച്ചാൽ അനുമതി റദ്ദാക്കുന്നതിന് യാതൊരു കാലതാമസവുമുണ്ടാവില്ലെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.