ദുബൈയിലെ നാലിടങ്ങളിൽ റമദാൻ പീരങ്കികൾ സ്ഥാപിച്ചു
text_fieldsദുബൈ: പരിശുദ്ധ റമദാനിൽ നോമ്പുതുറക്കുന്ന സമയം കൃത്യമായി അറിയിക്കുന്നതിന് ദുബൈ പൊ ലീസ് ഇത്തവണയും റമദാൻ പീരങ്കികൾ സ്ഥാപിച്ചു. മഗ്രിബ് ബാങ്ക് വിളിക്കുന്ന സമയത്ത് വെ ടിമുഴക്കി വിശ്വാസിസമൂഹത്തെ ഉണർത്തുന്നതിന് ഇക്കുറിയും മുടക്കമില്ലെങ്കിലും പീര ങ്കിയുടെ അടുത്തേക്ക് പോകുന്നതിനും കാണുന്നതിനും ജനങ്ങൾക്ക് വിലക്കേർപ്പെടുത്തിയി ട്ടുണ്ട്.
പൊതുജനസമ്പർക്കം വൈറസ് വ്യാപനത്തിന് വഴിയൊരുക്കുന്നതിനാലാണ് ഇൗ നടപടി. അൽഖവാനീജ്, അറ്റ്ലാൻറിസ് പാം, ബുർജ് ഖലീഫ, അൽമൻഖൂലിലെ ഈദ് പ്രാർഥന മൈതാനം എന്നിവിടങ്ങളിലെ നാലു സൈറ്റുകളിലായാണ് പീരങ്കി സ്ഥാപിച്ചിരിക്കുന്നത്.
1960കളുടെ തുടക്കംമുതലുള്ള പാരമ്പര്യമാണ് ദുബൈയിലെ റമദാൻ പീരങ്കികൾ. മാസപ്പിറവി കാണുന്നത് മുതൽ വെടിമുഴക്കി ജനങ്ങളെ അറിയിക്കുന്ന പീരങ്കി റമദാനിലുടനീളം നോമ്പുതുറ സമയത്ത് കൃത്യമായി വെടിമുഴക്കുമെന്ന് ജനറൽ ഓർഗനൈസേഷൻ സെക്യൂരിറ്റി ആൻഡ് പ്രൊട്ടക്ടിവ് എമർജൻസി ഡിപ്പാർട്മെൻറിലെ പീരങ്കി ടീം ഡയറക്ടർ മേജർ അബ്ദുല്ല താരിഷ് പറഞ്ഞു.
നിരവധി കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന വിശുദ്ധ മാസത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് റമദാൻ പീരങ്കികൾ. മുൻകരുതൽ നടപടികളുടെ ഭാഗമായി ഈ വർഷം പീരങ്കികളുടെ സൈറ്റുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട് -മേജർ തരിഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.