റമദാന്: അജ്മാനിൽ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു
text_fieldsഅജ്മാന്: അജ്മാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30 വരെ പ്രതിദിനം അഞ്ചര മണിക്കൂർ ആയിരിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെ മൂന്നു മണിക്കൂര്‍ ആയിരിക്കും ജോലി. റമദാനിൽ ഷിഫ്റ്റ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെ ഷിഫ്റ്റുകൾക്കായി ഔദ്യോഗിക പ്രവൃത്തി സമയത്തിന്റെ തുടക്കവും അവസാനവും നിർണയിക്കാൻ സർക്കുലർ അനുവദിക്കുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ ജോലിയുടെ സ്വഭാവത്തിനും ആവശ്യങ്ങൾക്കും അനുസൃതമായി ജോലിസമയത്തിൽ മാറ്റംവരുത്താനുള്ള തീരുമാനവും അതത് ഡയറക്ടർ ജനറലിന് പുറപ്പെടുവിക്കാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.