ഇരുട്ട് കനക്കുന്ന കാലത്ത് വെളിച്ചമേകാൻ ഭാഷയും സംസ്കാരവും ശക്തിപ്പെടണം –കെ.പി. രാമ നുണ്ണി
text_fieldsഷാർജ: ഇരുട്ട് കനക്കുന്ന കാലത്ത് ഭാഷയെയും സംസ്കാരത്തെയും ശക്തിപ്പെടുത്തി മാത്രമേ ത െളിമയുള്ള നാളുകൾ സൃഷ്ടിക്കാനാകൂവെന്ന് മലയാളം മിഷൻ ഭരണസമിതി അംഗവും കേന്ദ്ര സാ ഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. മലയാളം മിഷൻ ഷാർ ജ മേഖല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃഭാഷ മഹനീയമാകു ന്നത് അതിനെ ഉള്ളുറപ്പോടെ സ്വീകരിക്കാൻ ഒരു ജനത തയാറാകുമ്പോഴാണ്. ‘എവിടെയെല്ലാം മല യാളി അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യം മലയാളം മിഷൻ മുന്നോട്ടുവെക്കുന്നത് ലോകത്തെമ്പാടുമുള്ള മലയാളികൾ മാതൃനാടിനോടും ഭാഷയോടും നിലനിർത്തുന്ന മമതയെ ചേർത്തുനിർത്താനാണ്. യു.എ.ഇയിൽ ശ്ലാഘനീയമായ വിധത്തിലാണ് മലയാളം മിഷൻ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ഷാർജ മേഖല പ്രവേശനോത്സവം സാംസ്കാരിക ഉത്സവമായി മാറി. അൽ ഇബ്തിസാമ സെൻററിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. വിവിധ സെൻററുകളിൽനിന്ന് പഠിതാക്കൾ കൊണ്ടുവന്ന അക്ഷരങ്ങൾകൊണ്ട് അക്ഷരമരം അലങ്കരിച്ചു.
വായനദിനത്തോടനുബന്ധിച്ച് ആഗോള അടിസ്ഥാനത്തിൽ നടത്തിയ വായനക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദുബൈ മേഖല മലയാളം മിഷൻ അധ്യാപിക രമണി ടീച്ചറെ അനുമോദിച്ചു. ഇതിെൻറ ഭാഗമായി ലഭിച്ച തുക രമണി ടീച്ചർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ലോക കേരളസഭയോടനുബന്ധിച്ച് മലയാളം മിഷൻ ആഗോള അടിസ്ഥാനത്തിൽ നടത്തിയ സാഹിത്യ മത്സരങ്ങളിൽ വിജയിച്ച മലയാളം മിഷൻ റാസൽഖൈമ മേഖലയിലെ റിജാന റിയാസ് (ചെറുകഥ ജൂനിയർ വിഭാഗം മൂന്നാം സ്ഥാനം), യാസ്മിൻ ഹംസ (കവിതാരചന ജൂനിയർ വിഭാഗം മൂന്നാം സ്ഥാനം) എന്നിവരെയും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിച്ച ഷാർജ മേഖലയിൽ താമസിക്കുന്ന എഴുത്തുകാരെയും അനുമോദിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ അധ്യക്ഷത വഹിച്ചു. ഗീത ഗോപി എം.എൽ.എ, ഇന്ത്യൻ അസോസിയേഷൻ ട്രഷറർ കെ. ബാലകൃഷ്ണൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി, നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി. മുസ്തഫ, സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാദർ ജോർജ് കുര്യൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ട്രഷറർ ടി.കെ. അബ്ദുൽ ഹമീദ്, മുൻ മാനേജിങ് കമ്മിറ്റി അംഗം അജയകുമാർ, മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, ശ്രീകുമാരി ആൻറണി എന്നിവർ സംസാരിച്ചു. മലയാളം മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 052 5515236 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.