രമേശ് ചെന്നിത്തലയുടെ പുസ്തകം പ്രകാശനം ചെയ്തു
text_fieldsഷാര്‍ജ: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പുസ്തകം ഷാര്‍ജ രാജകുടുംബാംഗം പ്രകാശനം ചെയ്തു. 'രമേശ് ചെന്നിത്തല വ്യക്തിയും ജീവിതവും' എന്ന പുസ്തകം ഷാര്‍ജ രാജകുടുംബാംഗവും ഷാര്‍ജ ഇസ്ലാമികകാര്യ വകുപ്പ് ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്മാന് അഹ്മദ് റക്കാദ് അല്‍ അമീരി എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ എന്നിവര്‍ കോപ്പികള്‍ ഏറ്റുവാങ്ങി. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുപന്തലിച്ച രമേശ് ചെന്നിത്തല പൊതുസമൂഹത്തിന് എന്നും ആവേശം പകർന്ന നേതാവാണെന്ന് വി.ഡി. സതീശന് പറഞ്ഞു.
ഹരിതം ബുക്സ് ആണ് പ്രസാധകര്. ഹരിതം ബുക്സ് ഉടമ പ്രതാപന് തായാട്ട്, പുസ്തകത്തിെൻറ എഡിറ്റര്‍ ഐ. മൂസ, ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യുട്ടിവ് കെ. മോഹന്‍ കുമാര്‍, മാധ്യമപ്രവര്ത്തകന് എല്‍വിസ് ചുമ്മാര്‍ എന്നിവര്‍ പുസ്തക പ്രകാശനവേദിയില്‍ സന്നിഹിതരായി. പുസ്തകപ്രേമികളുടെ അഭ്യർഥന പ്രകാരം വായനക്കാരുടെ ഓരോ കോപ്പിയിലും രമേശ് ചെന്നിത്തല ഒപ്പിട്ടും, ഇവര്‍ക്കൊപ്പം സെല്‍ഫിയെടുത്തുമാണ് അദ്ദേഹം മടങ്ങിയത്. ഷാര്‍ജ പുസ്തകമേളയിലെ പുസ്തക പ്രകാശന ചടങ്ങുകളില്‍ തിരക്കേറിയ പരിപാടികളില്‍ ഒന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പുസ്തക പ്രകാശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.