ട്രെൻഡിങ്ങാണ് ഈ റാപ് ബോയ്സ്
text_fieldsനിലക്കാത്ത ആവേശം വിതറുന്ന റാപ് സംഗീതം ലോകത്താകമാനം യുവാക്കളുടെ ഹരമാണ്. ഇരുപതാം നൂറ്റാണ്ടിെൻറ രണ്ടാം പകുതിയിൽ ആഫ്രോ-അമേരിക്കൻ സമൂഹത്തിൽ നിന്ന് ഉയർന്നുവന്ന സംഗീതധാര ലോകത്തെ വ്യത്യസ്ത ദേശങ്ങളിലും സമൂഹങ്ങളിലും യുവാക്കളുടെ ശ്രദ്ധനേടി. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ വികാരവിക്ഷോഭങ്ങളെ ഉൾവഹിച്ച് എല്ലാ നാടുകളിലും റാപിന് വകഭേദങ്ങളുണ്ടായിട്ടുണ്ട്. മലയാളത്തിലും വിവിധ റാപ് മ്യൂസിക് ബാൻഡുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. യൂത്തിെൻറ എല്ലാ ആവേശത്തിനൊപ്പവും ചേർന്നു നിൽക്കുന്ന യു.എ.ഇയുടെ അന്തരീക്ഷം യുവാക്കളെ റാപിന് പ്രേരിപ്പിക്കുക സ്വാഭാവികം. അത്തരത്തിൽ പ്രവാസത്തിലും സ്വന്തം നാടിെൻറ നോവുകൾ കനലായി കൊണ്ടുനടക്കുന്ന മലയാളി ചെറുപ്പക്കാർ ഇമാറാത്തിെൻറ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ റാപ് സംഗീത വീഡിയോ ആണ് 'revaival'.
അഫ്നാൻ, ഇസ്ഹാഖ് എന്നിവരാണ് ആലാപനം നിർവഹിച്ചത്. ആദ്യമായാണ് ഇരുവരും ഇത്തരമൊരു റാപ് മ്യൂസിക് ആൽബത്തിന് പരിശ്രമിക്കുന്നത്. ആലപ്പുഴ അരൂകുറ്റി സ്വദേശിയായ ഇസ്ഹാഖ്, യു.എ.ഇയിൽ സെയിൽസ് കോഡിനേറ്റർ ആയി ജോലി ചെയ്യുകയാണ്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. പുതിയ കാലത്ത് സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങൾ യുവാക്കളിലേക്ക് എത്തിക്കാൻ യോജിച്ച മാധ്യമമെന്ന നിലയിലാണ് റാപ് സംഗീതത്തെ തെരഞ്ഞെടുത്തതെന്ന് ഇസ്ഹാഖ് പറയുന്നു. ജേഷ്ടൻ മുഹമ്മദ് സയ്യാഫിെൻറ പിന്തുണയും പ്രോൽസാഹനവും കൂടി ചേർന്നപ്പോൾ ഈ ഉദ്യമത്തിന് തയ്യറാവുകയായിരുന്നുവെന്ന് ഇസ്ഹാഖ് കൂട്ടിച്ചേർത്തു. യു.എ.ഇയിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അഫ്നാൻ നസീർ. നേരത്തെ തന്നെ യൂട്യൂബിൽ സ്വന്തമായി ആവിഷ്കാരങ്ങൾ നടത്തിയ ധൈര്യത്തിലാണ് റിവൈവിലിന് പരിശ്രമിച്ചത്.
അഫ്നാനും ഇസ്ഹാഖിനുമൊപ്പം സുഹൃത്ത് സതീഷ് കുമാറും ചേർന്നാണ് രചന നിർവഹിച്ചത്. ഇന്ത്യയിലെ സവിശേഷമായ സാമൂഹിക സാഹചര്യത്തെ വിമർശനാത്മകമായി വരച്ചിട്ടിരിക്കുകയാണ് വരികളിൽ. പ്രത്യേകിച്ച് സ്ത്രീകൾക്കും അപര സമൂഹങ്ങൾക്കും എതിരായ അക്രമങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഉള്ളടക്കം. ഇംഗ്ലിഷിലും തമിഴിലുമാണ് രചന നിർവഹിച്ചത്. സജീവ് ക്യാമറയും ആർട് ഓഫ് ശംമ്പു എഡിറ്റിങും നിർവഹിച്ചു. പ്രവാസി മലയാളി കൂട്ടായ്മയായ യൂത്ത് ഇന്ത്യയുടെ യൂടൂബ് ചാനലിലൂടെയാണിത് പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.