വിമാനത്താവളങ്ങളിൽ റാപിഡ് പരിശോധന സൗകര്യം തയാർ
text_fieldsദുബൈ: കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപിഡ് പി.സി.ആർ പരിശോധന സൗകര്യം തയാറായി. യു.എ.ഇയിലേക്ക് വരുന്ന യാത്രികർ നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ പരിശോധന നടത്തണമെന്നാണ് നിബന്ധന.
ജൂൺ 23നാണ് യു.എ.ഇ ഇൗ നിബന്ധന പുറപ്പെടുവിച്ചത്. ഏതു നിമിഷവും വിമാന സർവിസ് തുടങ്ങുവാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് കേരളത്തിലെ വിമാനത്താവളങ്ങളിൽ നേരത്തേ സൗകര്യം ഒരുക്കിയിരുന്നു. വിമാനത്താവളത്തിനു പുറത്തെ സ്വകാര്യ ലാബുകളായിരുന്നു ആദ്യം സൗകര്യമൊരുക്കിയത്. എന്നാൽ, ചൂഷണ സാധ്യത മുന്നിൽകണ്ട് വിമാനത്താവളത്തിൽ സൗകര്യം ഏർപ്പെടുത്തുകയായിരുന്നു. സാമ്പ്ൾ എടുത്ത ശേഷം മൂന്നു മണിക്കൂറിനുള്ളിൽ 500 ഫലങ്ങൾ വരെ ലഭ്യമാക്കാനുള്ള സൗകര്യം കണ്ണൂർ വിമാനത്താവളത്തിലുണ്ടെന്ന് കിയാൽ എയർപോർട്ട് ഓപറേഷൻസ് ഹെഡ് രാജേഷ് പൊതുവാൾ പറഞ്ഞു.
3000 രൂപയാണ് പരിശോധന നിരക്ക്. മൂക്കിൽനിന്ന് സ്രവം ശേഖരിച്ചാണ് പരിശോധന. 10 രജിസ്ട്രേഷൻ കൗണ്ടറുകളുണ്ട്. മുൻകൂർ ബുക്ക് ചെയ്യാൻ വാട്സ്ആപ് സൗകര്യമുണ്ട്.
കണ്ണൂർ വിമാനത്താവളം വഴി പോകുന്നവർക്ക് +919048332777 എന്ന നമ്പറിലേക്ക് ഹായ് (Hi) എന്ന് സന്ദേശം അയച്ചാൽ മറുപടി ലഭിക്കും. വിമാന വിവരങ്ങളും നമ്പറും സമയവും പാസ്പോർട്ടിെൻറ കോപ്പിയും അയച്ചുകൊടുത്താൽ രജിസ്ട്രേഷൻ പൂർത്തിയാകും. ഓൺലൈൻ വഴി പണവും അടക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.