റാപിഡ് പി.സി.ആർ: ഇന്ത്യൻ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യമൊരുക്കും
text_fieldsദുബൈ: ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും റാപിഡ് പി.സി.ആർ പരിശോധന സൗകര്യമൊരുക്കുന്നു. യു.എ.ഇയിലേക്ക് മടങ്ങുന്നവർക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം വേണമെന്ന നിബന്ധന വന്ന സാഹചര്യത്തിലാണ് നടപടി.
34 അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഇന്ത്യയിലുള്ളത്. ദുബൈയിലെത്തുന്ന വിമാനങ്ങളുടെ മൂന്നിലൊന്നും ഈ വിമാനത്താവളങ്ങളിൽ നിന്നാണ് വരുന്നത്.ഈ സാഹചര്യത്തിലാണ് യു.എ.ഇ യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടപടിയെടുക്കുന്നത്.
കേരളത്തിലെ നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലും സൗകര്യമൊരുക്കും. വിമാനങ്ങൾ സർവിസ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ജൂൺ 23ന് മുമ്പ് സംവിധാനമൊരുക്കാനാണ് ശ്രമം.
ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിൽ നിലവിൽ സംവിധാനമുണ്ട്. യു.എ.ഇ അംഗീകരിച്ച സ്വകാര്യ ലാബുകളുമായി സഹകരിച്ചായിരിക്കും സംവിധാനം ഏർപ്പെടുത്തുക. നിലവിൽ, വിദേശങ്ങളിൽനിന്നെത്തുന്നവരെ പരിശോധിക്കാൻ കേരളത്തിലെ വിമാനത്താവളങ്ങളിൽ കേന്ദ്രങ്ങളുണ്ട്.
നാട്ടിൽ കുടുങ്ങിയവർ പറയുന്നു; മടങ്ങാൻ സൗകര്യമൊരുക്കണം
വിമാനത്താവളത്തിൽ സൗകര്യമൊരുക്കണം
മേയ് 18ന് തിരിച്ചെത്താൻ ടിക്കറ്റെടുത്താണ് നാട്ടിലെത്തിയത്. ഏപ്രിൽ 24ന് യാത്രാവിലക്ക് തുടങ്ങിയെങ്കിലും ഉടൻ നീക്കുമെന്നായിരുന്നു പ്രതീക്ഷ. ഉടൻ മടങ്ങിയെത്തേണ്ട അത്യാവശ്യങ്ങളുണ്ട്. യാത്രാവിലക്ക് നീങ്ങി എന്നറിഞ്ഞതോടെ ടിക്കറ്റെടുക്കാനായി ദേര ട്രാവത്സിനെ സമീപിച്ചിരുന്നു.
വ്യക്തത വന്നശേഷം ടിക്കറ്റെടുക്കാം എന്നാണ് അവർ അറിയിച്ചത്. അറിഞ്ഞിടത്തോളം രണ്ട് കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. നാല് മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ റാപ്പിഡ് ടെസ്റ്റ്, ദുബൈയിലെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ എന്നീ കാര്യങ്ങളിൽ അവ്യക്തതയുണ്ട്. നാല് മണിക്കൂറിനുള്ളിലെ ടെസ്റ്റിെൻറ കാര്യം പരിഗണിക്കേണ്ടത് കേന്ദ്ര- സംസ്ഥാന സർക്കാറാണ്. അതിനുള്ള സൗകര്യം വിമാനത്താവളങ്ങളിൽ സർക്കാർ ഏർപ്പെടുത്തണം.
കെ.എം. തസ്ലം, ചാലാട്, കണ്ണൂർ (ദുബൈ, ദേര, ബനിയാസ്)
നാട്ടിലെത്തിയിട്ട് നാലു മാസം
നാലു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഒരു മാസത്തിനുശേഷം മടങ്ങിപ്പോകാനായിരുന്നു പദ്ധതി. മടങ്ങാൻ സമയമായപ്പോൾ യാത്രാവിലക്ക് വന്നു.
എത്രയുംവേഗം ദുബൈയിലെത്തണമെന്നാണ് ആഗ്രഹം. ഏറ്റവും അടുത്ത ദിവസം തെന്ന ടിക്കറ്റെടുക്കാനായിരുന്നു പദ്ധതി. പക്ഷേ, അനിശ്ചിതാവസ്ഥയായതിനാൽ ടിക്കറ്റെടുക്കാൻ കഴിഞ്ഞില്ല. കോവിഷീൽഡിെൻറ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചു. വാക്സിൻ ലഭിക്കാനും വളരെ ബുദ്ധിമുട്ടി. മടങ്ങിപ്പോകാൻ ഇനിയും കടമ്പകൾ കടക്കണമെന്നാണ് അറിയുന്നത്. സർക്കാറിെൻറ കാര്യമായ ഇടപെടലുണ്ടെങ്കിലേ നാല് മണിക്കൂറിനുള്ളിൽ വാക്സിനേഷൻ പൂർത്തീകരിക്കാൻ കഴിയൂ. ഇതിന് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രതീഷൻ ചെട്ടിവയലിൽ വടകര (റിഗ്ഗ ലോട്ടസ് ഗ്രാൻഡ് ഹോട്ടൽ)
ടിക്കറ്റെടുക്കാൻ കഴിയുന്നില്ല
ദുബൈയിലേക്ക് ടിക്കറ്റെടുക്കാൻ കഴിയുന്നില്ല എന്നാണ് ട്രാവൽ ഏജൻറ് പറയുന്നത്.ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആര് കൊടുക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് അവർ പറയുന്നു.
റാപ്പിഡ് പി.സി.ആർ ടെസ്റ്റ് നാല് മണിക്കൂറിനകം പൂർത്തീകരിക്കാൻ കഴിയാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനാൽ 30 വരെ ബുക്ക് ചെയ്യാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്.
വാക്സിെൻറ കാര്യത്തിലും ആശങ്കയുണ്ട്. കോവിഷീൽഡ് വാക്സിനാണ് എടുത്തത്. എന്നാൽ, അബൂദബിയിൽ എത്തുേമ്പാൾ ഇന്ത്യയിലെ വാക്സിെൻറ അടിസ്ഥാനത്തിൽ അൽഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കുമോ എന്നതിൽ സംശയമുണ്ട്. വാക്സിനെടുക്കുന്നവർക്ക് അബൂദബി നൽകുന്ന യാത്രായിളവ് ഇന്ത്യയിൽനിന്നെത്തുന്നവർക്ക് ലഭിക്കുമോ എന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നു.
സി.എ. റിയാസ്, കാഞ്ഞാർ, ഇടുക്കി (ചാർേട്ടഡ് അക്കൗണ്ടൻറ്, അബൂദബി)
അബൂദബി വിസക്കാർക്ക് ദുബൈയിൽ ഇറങ്ങാമോ
ബുധനാഴ്ച മുതൽ ദുബൈയിലേക്ക് യാത്രാവിലക്ക് നീങ്ങും എന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്.
എന്നാൽ, അബൂദബി അടക്കം മറ്റ് എമിറേറ്റുകളിലുള്ളവർക്ക് ചില ആശങ്കകളുണ്ട്. ദുബൈ വിസയില്ലാത്തവർക്ക് ദുബൈ വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തടസ്സമുണ്ടാകില്ലെന്നാണ് കരുതുന്നത്. നാല് മണിക്കൂറിനുള്ളിൽ റാപ്പിഡ് പി.സി.ആർ ടെസ്റ്റ് പൂർത്തീകരിക്കുന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. നിലവിൽ കേരളത്തിലെ വിമാനത്താവളങ്ങളിലൊന്നും ഇൗ സൗകര്യം ഇല്ല. യാത്രക്ക് മൂന്ന് മണിക്കൂറിന് മുെമ്പങ്കിലും വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കണമെന്നിരിക്കെ പുറത്തുള്ള ലാബുകളിൽ പരിശോധന നടത്താൻ ബുദ്ധിമുട്ടാണ്. ഇൗ സാഹചര്യത്തിൽ കേന്ദ്ര^സംസ്ഥാന സർക്കാറുകൾ ഇടപെട്ട് വിമാനത്താവളത്തിനുള്ളിൽതന്നെ പരിശോധന സംവിധാനം ഏർപ്പെടുത്തുമെന്ന് കരുതുന്നു.
ഷിഹാബ് ബഷീർ, കുടയത്തൂർ, ഇടുക്കി (ബിസിനസ്, അബൂദബി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.