Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യയിൽ നിന്ന്​...

ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്ക്​ റാപിഡ്​ പി.സി.ആർ ഒഴിവാക്കി

text_fields
bookmark_border
ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്ക്​ റാപിഡ്​ പി.സി.ആർ ഒഴിവാക്കി
cancel

ദുബൈ: ഇന്ത്യയിൽനിന്ന്​ ദുബൈ, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക്​​ റാപിഡ്​ പി.സി.ആർ പരിശോധന ഒഴിവാക്കി. യാത്രക്ക്​ നാലു​ മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തേണ്ടിയിരുന്ന പരിശോധനയാണ്​ ഒഴിവാക്കിയത്​. 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഫലം കരുതണം എന്ന നിബന്ധനക്ക്​ മാറ്റമില്ല. ഇന്ത്യക്ക്​ പുറമെ പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്​ എന്നീ രാജ്യങ്ങൾക്കും ഇളവുണ്ടെന്ന്​ വിവിധ എയർലൈനുകൾ അറിയിച്ചു.

ഇളവ്​ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽവന്നു. അതേസമയം, അബൂദബി വിമാനത്താവളത്തിലേക്ക്​ വരുന്നവർക്ക്​ റാപിഡ്​ പി.സി.ആർ വേണ്ടെന്ന്​ എയർ അറേബ്യ മാത്രമാണ്​ അറിയിച്ചിരിക്കുന്നത്​. ഔദ്യോഗിക വിമാനമായ ഇത്തിഹാദ്​ അടക്കമുള്ളവർ അബൂദബിയിലേക്ക്​ പഴയ നിബന്ധനയിൽ മാറ്റം വരുത്തിയിട്ടില്ല. വൈകാതെ അബൂദബിയും പൂർണമായും റാപിഡ്​ പി.സി.ആർ ഒഴിവാക്കുമെന്നാണ്​ പ്രതീക്ഷ.

ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനക്കമ്പനികൾക്ക്​ നൽകിയ സർക്കുലറിലാണ്​ ദുബൈയിലേക്ക്​ റാപിഡ്​ പി.സി.ആർ ഒഴിവാക്കിയ വിവരം അറിയിച്ചത്​. ഇതിനു​ പിന്നാലെ ഷാർജയിലേക്ക്​ പരിശോധന ഒഴിവാക്കിയതായി എയർ അറേബ്യ അറിയിച്ചു. ഇതോടെ പ്രവാസി യാത്രക്കാരുടെ വലിയൊരു ഭാരമാണ്​ ഒഴിവാകുന്നത്​. വിമാനത്താവളങ്ങളിലെ റാപിഡ്​ പി.സി.ആർ പരിശോധന പ്രവാസികൾക്ക്​ വലിയ ദുരിതമായിരുന്നു സമ്മാനിച്ചത്​. സാമ്പത്തിക ബാധ്യതക്ക്​ പുറമെ അവസാന നിമിഷം റാപിഡ്​ പി.സി.ആറിൽ പോസിറ്റിവാകുന്നതോടെ യാത്ര മുടങ്ങുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചിരുന്നു. വിമാനത്താവളത്തിൽ പരിശോധിക്കുന്നവരിൽ നാലു ശതമാനവും പോസിറ്റിവാകുന്ന അവസ്ഥയുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ പോസിറ്റിവായവർ നെടുമ്പാശേരിയിലെത്തി നെഗറ്റിവ്​ സർട്ടിഫിക്കറ്റുമായി യാത്ര ചെയ്ത സംഭവങ്ങളുമുണ്ടായി. ആദ്യം 3400 രൂപയും പിന്നീട്​ 2500 രൂപയും ഒടുവിൽ 1200 രൂപയുമായിരുന്നു റാപിഡ്​ പി.സി.ആറി‍െൻറ ചെലവ്​. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiCovid 19
News Summary - Rapid PCR test exemption from India to Dubai
Next Story