ദുബൈ മുനിസിപ്പാലിറ്റിക്ക് അപൂർവ നേട്ടം
text_fieldsദുബൈ: ആഗോളതലത്തിൽ നൂതന സംരംഭങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖമായ അഞ്ച് ഇന്നവേറ്റിവ് സ്ഥാപനങ്ങൾക്ക് നൽകുന്ന പുരസ്കാരപ്പട്ടികയിൽ ദുബൈ മുനിസിപ്പാലിറ്റി.
ലോകത്തിലെ തന്നെ മികച്ച ഇന്നവേറ്റിവ് നോളജ് സംരംഭത്തിനുള്ള പുരസ്കാരമാണ് (മൈക്) ദുബൈ മുനിസിപ്പാലിറ്റി സ്വന്തമാക്കിയത്. ഈ മേഖലയിലെ ഏറ്റവും പഴയതും അഭിമാനകരവുമായ അന്താരാഷ്ട്ര അവാർഡുകളിലൊന്നാണ് മൈക് അവാർഡ്. ഫലപ്രദമായി നോളജ് മാനേജ്മെൻറും നൂതന രീതികളും വിലയിരുത്തുന്ന ആഗോള അളവുകോലായി പരിഗണിക്കപ്പെടുന്നതാണ് മൈക് പുരസ്കാരം.
'ആഗോളതലത്തിലുള്ള മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി ലോകത്തെ പ്രമുഖ നഗരങ്ങൾക്കിടയിൽ ദുബൈയുടെ സ്ഥാനം ഏകീകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ഉന്നത നേതൃത്വത്തിെൻറ ദർശനത്തിന് അനുസൃതമായി നയിക്കപ്പെടുന്ന നമ്മുടെ സ്ഥാപനം നവീനത അടിസ്ഥാനമാക്കിയ വളർച്ചയിലൂടെ മികവിെൻറ ഉയർന്നതലങ്ങളിലെത്താനാണ് ശ്രമിക്കുന്നത്.
നൂതന സങ്കേതങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന ഞങ്ങൾക്ക് അഭിമാനകരമായ ഇൗ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്.
ഭാവിയിൽ കൂടുതൽ വിജയങ്ങൾ നേടുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ഇരട്ടിയാക്കാൻ ഈ അന്താരാഷ്ട്ര അംഗീകാരം പ്രേരിപ്പിക്കും' -ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു.
2022 മാർച്ച് 31 വരെ മൈക്ക് ഗ്ലോബൽ അവാർഡ് ലോഗോ ഉപയോഗിക്കാനുള്ള അവകാശം ദുബൈ മുനിസിപ്പാലിറ്റിക്ക് നൽകിയിട്ടുണ്ട്.
ലോഗോ ദുബൈ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, കത്തിടപാടുകൾ, പ്രമാണങ്ങൾ എന്നിവയിൽ പ്രദർശിപ്പിക്കും.
വിജ്ഞാന കൈമാറ്റം ശക്തിപ്പെടുത്താനും പ്രോജക്ടുകളിലും സേവനങ്ങളിലും നവീകരണ സംസ്കാരം വ്യാപിപ്പിക്കാനും പ്രതിജ്ഞാബദ്ധത പുലർത്തിയ ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങളെ അവാർഡ് ജൂറി അംഗങ്ങൾ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.