അൽ ഐനിൽ അപൂർവ ശലഭം
text_fieldsദുബൈ: അൽ ഐനിലെ ജബൽ ഹഫീഫ് മലനിരകളിൽ അപൂർവയിനം ശലഭത്തെ കണ്ടെത്തി. വന്യജീവി ഗവേഷകനായ ഹൂ റോബർട്ടാണ് പുതിയ ഇനം ശലഭത്തെ തിരിച്ചറിഞ്ഞത്. എറിത്മോസറ ഹഫീട്ടൻസിസ് എന്നാണ് വംശനാശഭീഷണി നേരിടുന്ന അപൂർവയിനം ശലഭത്തിന് ഇട്ടിരിക്കുന്ന പേര്. സ്കൈത്രിഡിഡേ കുടുംബത്തിൽപെടുന്ന ഈ വർഗത്തിന്റെ ചിറകുകളിൽ ‘എക്സ്’ എന്ന് രേഖപ്പെടുത്തിതായി കാണാം. നോട്ട ലെപിഡോപ്റ്റെറോളജിക്ക എന്ന സയൻസ് ജേണലിൽ ശലഭത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടായി ഈ മേഖലയിൽ ഗവേഷണം നടത്തുന്ന റോബർട്ട് 2010 ആണ് ആദ്യമായി ഈ വർഗത്തെ മലനിരകളിൽ കണ്ടെത്തുന്നത്.വംശനാശ ഭീഷണി നേരിടുന്ന ഇത്തരം ജീവി കണ്ടെത്തുന്നതിലൂടെ യു.എ.ഇയിലെ മലനിരകൾ അപൂർവമായ ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണെന്നതാണ് തെളിയുന്നതെന്ന് റോബർട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.