പുസ്തകമേളയില്‍ അബൂദബിയുടെ ആദ്യകാല ഭൂപടവും
text_fieldsഅബൂദബി: 33ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രദർശിപ്പിക്കുന്ന അപൂര്‍വ രേഖകളില്‍ അബൂദബിയുടെ ആദ്യകാല ഭൂപടവും. 1844 ഏപ്രിലില്‍ ലണ്ടനില്‍ പ്രദര്‍ശിപ്പിച്ച ഈ ഭൂപടത്തില്‍ അബുതുബ്ബിയെന്നാണ് അബൂദബി അടങ്ങിയ പ്രദേശത്തെ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന് വിശേഷിപ്പിച്ചിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപൂര്‍വ പുസ്തകങ്ങളുടെ വില്പനക്കാരനായ പീറ്റര്‍ ഹാറിങ്ടണാണ് 4,35,740 ദിര്‍ഹം അടിസ്ഥാന വില നിശ്ചയിച്ച് ഭൂപടം വില്പനക്ക് വെക്കുക.
തിങ്കളാഴ്ച മുതല്‍ മേയ് അഞ്ചുവരെയാണ് അബൂദബി അന്താരാഷ്ട്ര പുസ്തകമേള അബൂദബി ദേശീയ പ്രദര്‍ശന കേന്ദ്രത്തില്‍ നടക്കുന്നത്.
മക്കയുടെ ഭൂപടം അച്ചടിച്ച ആദ്യ ആധുനിക ഭൂപടം അടങ്ങിയ 16ാം നൂറ്റാണ്ടിലെ ഇറ്റിനേരിയം പോര്ചുലഗലേന്സിയം എന്ന പുസ്തകവും പീറ്റര്‍ ഹാരിങ്ടണിന്റെ ശേഖരത്തിലുണ്ട്. ഗള്‍ഫ് മേഖലയെ വിശദമാക്കുന്ന സൈനസ് അറബിക്കസ് എന്ന തടിയില്‍ കൊത്തിയ ഭൂപടവും വില്പനക്കുണ്ട്. 20 ലക്ഷം ദിര്‍ഹമാണ് ഇതിന്റെ അടിസ്ഥാനവില. 90 രാജ്യങ്ങളില്‍നിന്നായി 1,350 പ്രസാധക സ്ഥാപനങ്ങളാണ് പുസ്തകമേളയിലെത്തുന്നത്. അബൂദബി അറബിക് ഭാഷാകേന്ദ്രമാണ് മേളയുടെ സംഘാടകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.