പ്ലാസ്റ്റിക് പുനരുപയോഗത്തിന് വെന്‍ഡിങ് യന്ത്രം സ്ഥാപിച്ച് റാസൽഖൈമ
text_fieldsപുനരുപയോഗ വ്യവസായത്തിന് പുതുമുഖം നല്‍കുന്ന നൂതന റിവേഴ്സ് വെന്‍ഡിങ് മെഷീനുകളുടെ കേന്ദ്രമാകാന്‍ ഒരുങ്ങുകയാണ് റാസല്‍ഖൈമ. പ്ലാസ്റ്റിക് കുപ്പികള്‍, അലുമിനിയം കാനുകള്‍ തുടങ്ങിയവ എളുപ്പത്തില്‍ റീസൈക്കിള്‍ ചെയ്യാന്‍ സഹായിക്കുന്ന റിവേഴ്സ് വെന്‍ഡിങ് (ആര്‍.വി.എം) മെഷീനുകളാണ് റാസൽ ഖൈമയിൽ സ്ഥാപിച്ചത്. ക്ളീന്‍ടെക് കമ്പനിയായ സ്പാര്‍ക്ക്ലോയാണ് അത്യാധുനികമായ റിവേഴ്സ് വെൻഡിങ് മെഷീൻ അവതരിപ്പിക്കുന്നത്. റാസല്‍ഖൈമ എക്കണോമിക് സോണില്‍ വിപുലമായ നിര്‍മാണ ശാലയാണ് സ്പാര്‍ക്ക്ലൊ ഒരുക്കിയിട്ടുള്ളത്. ആവശ്യം കഴിയുന്ന കുപ്പികള്‍ സ്പാര്‍ക്ക്ലൊ ആര്‍.വി.എമ്മില്‍ നിക്ഷേപിക്കുന്നത് വഴി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് വലിയ തോതിൽ ഇല്ലാതാക്കാനും ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷത്തിനും സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ഭക്ഷണ ടിന്നുകളും മറ്റും പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം വലുതാണ്. ആര്‍.വി.എമ്മില്‍ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുന്നവർക്ക് സമ്മാനങ്ങളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപിക്കുന്നതിന്‍റെ എണ്ണത്തിനനുസരിച്ച് ഭക്ഷണം, ഡെലിവറി സേവനം തുടങ്ങിയവക്കുള്ള ഡിസ്കൗണ്ട് വൗച്ചറുകളാണ് റിവാര്‍ഡുകളായി ലഭിക്കുക. യു.എ.ഇയില്‍ അബൂദബി, ദുബൈ എന്നിവിടങ്ങളിലും സൗദിയിലും ഖത്തറിലും ആര്‍.വി.എമ്മുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുള്ളതായി സ്പാര്‍ക്ക്ലോ സ്ഥാപകന്‍ മാക്സിം കാപ്ളെവിച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.