എയർ ഇന്ത്യ വാങ്ങാൻ റാസൽഖൈമ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും രംഗത്ത്
text_fieldsദുബൈ: വിൽപനക്ക് ഒരുങ്ങുന്ന എയർ ഇന്ത്യ സ്വന്തമാക്കാൻ റാസൽഖൈമ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും (റാകിയ) രംഗത്ത്. സ്പൈസ് ജെറ്റ് മേധാവി അജയ് സിങ്ങും ഡൽഹി കേന്ദ്രമായ ബേർഡ് ഗ്രൂപ് ഉടമ അങ്കൂർ ബാട്ടിയയും ഉൾപ്പെടുന്ന കൺസോർട്യത്തിൽ ചേർന്നാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ വാങ്ങാൻ റാകിയ രംഗത്തെത്തിയത്. ലേലത്തിൽ പങ്കാളിത്തം വഹിക്കുന്ന കമ്പനികളുടെ അവസാന പട്ടികയിൽ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റും മാത്രമാണ് ഇടംപിടിച്ചത്. ഇൗ വർഷം പകുതിയോടെ വിമാനക്കമ്പനിക്ക് പുതിയ ഉടമകളെ കണ്ടെത്തി കൈമാറുമെന്ന സൂചന വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞദിവസം നൽകിയിരുന്നു. അർധമനസ്സോടെ രംഗത്തിറങ്ങിയതിനാലാണ് സ്വകാര്യവത്കരണ ശ്രമം നേരേത്ത വിജയിക്കാതെ പോയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ വിമാനക്കമ്പനിയായ എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം നേരേത്ത കേന്ദ്ര സർക്കാർ കൈക്കൊണ്ടിരുന്നു. താൽപര്യമുള്ള കമ്പനികളിൽനിന്ന് അപേക്ഷയും ക്ഷണിച്ചു. എയർ ഇന്ത്യ ജീവനക്കാരുടെ കൂട്ടായ്മയടക്കം അപേക്ഷ സമർപ്പിച്ചെങ്കിലും യോഗ്യത മാനദണ്ഡങ്ങൾ പൂർത്തിയാക്കിയതായി കണ്ടെത്തിയത് രണ്ടു കമ്പനികൾ മാത്രമാണ്. ഇതിൽ ഒരു വിഭാഗത്തിെൻറ കൂടെയാണ് റാകിയയും പങ്കാളിയായത്. റാസൽഖൈമ ഭരണാധികാരിയായിരുന്ന സഖ്ർ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉത്തരവ് പ്രകാരം രൂപവത്കൃതമായ സംവിധാനമാണ് റാസൽഖൈമ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി എന്ന റാകിയ. വ്യത്യസ്ത സാമ്പത്തിക മേഖലകളിൽ നിക്ഷേപിക്കുകയും അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് അേതാറിറ്റിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.