റാസല്‍ഖൈമ-കോഴിക്കോട് എയര്‍ അറേബ്യ സര്‍വിസ് 22 മുതല്‍
text_fieldsറാസല്‍ഖൈമ: റാക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് സര്‍വിസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. നവംബര്‍ 22 മുതല്‍ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വിസ്.
ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക് 2.55ന് റാസല്‍ഖൈമയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും.
ഈ ദിവസങ്ങളില്‍ രാത്രി 8.50ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലെത്തും. ഞായറാഴ്ചകളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.10ന് കോഴിക്കോട് എത്തും.
വെള്ളിയാഴ്ച കോഴിക്കോടുനിന്ന് വൈകീട്ട് 4.50ന് പുറപ്പെടുന്ന വിമാനം 7.25ന് റാസല്‍ഖൈമയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.