പുതുവർഷ രാവിൽ പഴുതടച്ച സുരക്ഷയൊരുക്കി റാക്
text_fieldsറാസല്‍ഖൈമ: പുരുഷാരം ഒഴുകിയെത്തിയ റാസല്‍ഖൈമയിലെ പുതുവത്സരാഘോഷം സുരക്ഷിതമാക്കുന്നതിന് സഹകരിച്ച പൊതുജനങ്ങളെയും സേനാംഗങ്ങളെയും അഭിനന്ദിച്ച് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ശ്രമകരമായ പ്രയത്നങ്ങളാണ് പൊലീസ് സേന നടത്തുന്നത്.
സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് തുടങ്ങി വിവിധ വകുപ്പുകളുമായുള്ള ഏകോപനത്തിലൂടെയാണ് പുതുവര്‍ഷാഘോഷം അപകടരഹിതവും സമൂഹത്തില്‍ ആഹ്ലാദം നിറക്കാനും സാധിച്ചത്. സുരക്ഷ ക്രമീകരണങ്ങള്‍ക്കു പ്രത്യേക സംഘത്തെ നേരത്ത തന്നെ നിയോഗിച്ചിരുന്നു. 400ലേറെ ഉദ്യോഗസ്ഥരും 120 പട്രോളിങ് വിഭാഗവുമാണ് അല്‍ മര്‍ജാനില്‍ നടന്ന ലോക റെക്കോഡ് ആഘോഷ പരിപാടികള്‍ക്ക് സുരക്ഷ ഒരുക്കിയത്. സഞ്ചാരികളെ റാസല്‍ഖൈമയിലേക്ക് ആകര്‍ഷിക്കുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനം വലിയ പങ്കുവഹിക്കുന്നതായും അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.