വളർച്ചയുടെ പടവുകൾ താണ്ടാൻ ഗ്രോത്ത് സീരീസ് തീം
text_fieldsസംരംഭകര്‍ക്ക് മുന്നിലെ തടസ്സങ്ങള്‍ തട്ടിമാറ്റി വിജയങ്ങള്‍ എത്തിപ്പിടിക്കാന്‍ വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ‘ഗ്രോത്ത് സീരീസ് തീം’ അവതരിപ്പിച്ച് റാസല്‍ഖൈമ എക്കണോമിക് സോണ്‍ (റാക്കിസ്). തുടങ്ങുന്ന സംരംഭങ്ങള്‍ കൂടുതല്‍ ചലനാത്മകമാക്കുന്നതിന് സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ ബിസിനസ് കമ്യൂണിറ്റിയെ ശക്തിപ്പെടുത്തുമെന്ന് റാക്കിസ് സി.ഇ.ഒ റാമി ജല്ലാദ് പറഞ്ഞു. സൈബര്‍ ഇടങ്ങള്‍ സംരംഭകരുടെ വെറും ആസ്തികളല്ല. അവ വളര്‍ച്ചക്കും നവീകരണത്തിനും ഉപഭോക്താക്കളുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനും ഇന്ധനം നല്‍കുന്ന ജീവരക്തമാണ്.
നിർമിത ബുദ്ധിയുടെ (എ.ഐ) സംയോജനത്തോടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയുടെ ചക്രവാളം ക്രമാതീതമായി വികസിച്ചു. ഓരോ ഡിജിറ്റല്‍ ഇടപെടലും പരിധികളില്ലാത്ത അവസരങ്ങളിലേക്കുള്ള ജാലകങ്ങളാണ്. എന്നാല്‍, ഈ അവസരങ്ങള്‍ ബുദ്ധിപരമായി മുതലെടുക്കുന്നതിന് കേവലം അറിവുകള്‍ക്കുമപ്പുറം വൈദഗ്ധ്യവും ആവശ്യമാണ്.
റാക്കിസ് അവതരിപ്പിച്ച ‘ഗ്രോത്ത് സീരീസ് തീമി’ന് കീഴില്‍ സോഷ്യല്‍ മീഡിയ തന്ത്രങ്ങളുടെ നവീന മുഖങ്ങളാണ് സംരംഭകര്‍ക്ക് മുന്നില്‍വെക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിപ്ലവം, കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ വിജയം കൈവരിക്കുന്നതില്‍ എ.ഐയുടെ നിര്‍ണായക പങ്ക് എന്നിവ എടുത്തുകാണിക്കുന്ന ആകര്‍ഷകമായ സെമിനാറോടെയാണ് ‘ഗ്രോത്ത് സീരീസ് തീമി’ന് തുടക്കം കുറിച്ചിരിക്കുന്നതെന്നും റാമി ജല്ലാദ് തുടര്‍ന്നു.ഉപഭോക്താക്കളുടെ വിശാലമായ ശ്രേണിയിലത്തൊന്‍ വിപുലമായ സോഷ്യല്‍ മീഡിയ തന്ത്രങ്ങളാകും തുടര്‍ന്നുള്ള ശില്‍പ്പശാലകളിലും അവതരിപ്പിക്കുക.
എസ്.എം.ഇകള്‍ക്കും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിപണികളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. സംരംഭകര്‍ക്കും അവരുടെ ജീവനക്കാരിലും വിജ്ഞാന വിടവുകള്‍ നികത്തുന്നതിനും സ്ഥിതി വിവരകണക്കുകള്‍, ശരിയായ ടൂളുകള്‍ എന്നിവയില്‍ അവഗാഹം നേടുന്നതിലൂടെ റാക്കിസ് സംരംഭകര്‍ക്ക് ഉപഭോക്താക്കള്‍ക്ക് മുന്നിലുള്ള തടസങ്ങള്‍ നീക്കാനും ബിസിനസില്‍ വിജയങ്ങള്‍ കൊണ്ടുവരാനും കഴിയും. നിമിഷങ്ങളില്‍ മാറുന്ന ഡിജിറ്റല്‍ ട്രെന്‍ഡുകളില്‍ ശരിയായ തന്ത്രങ്ങള്‍ വിന്യസിക്കുന്നിടത്താണ് വിജയമെന്ന് സെമിനാര്‍ നയിച്ച പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. വാണിജ്യ സ്ഥാപനങ്ങളുടെ പ്രോല്‍സാഹനത്തിനും ശാക്തീകരണത്തിന് റാക്കിസ് അവതരിപ്പിച്ചിട്ടുള്ള വ്യത്യസ്ത പദ്ധതികളിലെന്നാണ് ‘ഗ്രോത്ത് സീരീസ് തീം’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.