ലോക പ്രവാസികളുടെ ഇഷ്ട കേന്ദ്രം റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: 2024ലെ എക്സ്പാറ്റ്സ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ആഗോള പ്രവാസി ശൃംഖലയായ ഇന്റര്‍നാഷന്‍സ് നടത്തിയ ‘എക്സ്പാറ്റ്സ് എസന്‍ഷ്യല്‍സ് ഇന്‍ഡക്സി’ല്‍ റാസല്‍ഖൈമ ഒന്നാമത്. 53 ലോക നഗരങ്ങളിലെ പ്രവാസികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് റാസല്‍ഖൈമയുടെ നേട്ടമെന്നത് ശ്രദ്ധേയമാണ്.
ലളിതമായ വിസ നടപടികള്‍, പ്രാദേശിക ഭരണ കേന്ദ്രങ്ങളുമായി എളുപ്പത്തിലുള്ള സമ്പര്‍ക്കം, വേഗത്തിലുള്ള ബാങ്ക് അക്കൗണ്ട്, താങ്ങാവുന്ന നിരക്കില്‍ എളുപ്പത്തില്‍ ലഭിക്കുന്ന താമസ സൗകര്യം, അതിവേഗ ഇന്റര്‍നെറ്റ്, സര്‍ക്കാര്‍ സേവനങ്ങളുടെ ഓണ്‍ലൈന്‍ ലഭ്യത, പ്രാദേശിക ഭാഷ സംസാരിക്കാതെ തന്നെ പ്രവാസികളുടെ ഭാഷകളില്‍ തന്നെ ആശയവിനിമയം സാധ്യമാകുന്നത് തുടങ്ങിയ വിഷയങ്ങളുള്‍പ്പെടുന്ന അഡ്മിന്, ഭവനം, ഡിജിറ്റല്‍ ജീവിതം, ഭാഷ എന്നീ നാല് സൂചികകളിലാണ് റാസല്‍ഖൈമ മറ്റു നഗരങ്ങളെ മറികടന്ന് ഒന്നാമതെത്തിയത്.
വിദേശ ജോലി സൂചികയില്‍ റാസല്‍ഖൈമ ആഗോളതലത്തില്‍ രണ്ടാമതും സ്ഥിര താമസ സൗകര്യ സൂചികയില്‍ അഞ്ചാമതുമാണ്. സുരക്ഷിതവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു സമൂഹ സൃഷ്ടിപ്പിനായുള്ള രാജ്യത്തിന്റെ സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുന്നതാണ് റാസല്‍ഖൈമയുടെ നേട്ടമെന്ന് റാക് ഗവണ്മെന്റ് മീഡിയ ഓഫിസ് (റാക് ജി.എം.ഒ) ഡയറക്ടര്‍ ജനറല്‍ ഹെബ ഫതാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.