പ്രാര്‍ഥനകളര്‍പ്പിച്ച് റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ വേര്‍പാടില്‍ അനുശോചനവും പ്രാര്‍ഥനകളുമായി റാസല്‍ഖൈമ. ഉജ്ജ്വല യാത്രയുടെ സമാപനമാണ് ശൈഖ് ഖലീഫയുടെ വേര്‍പാടെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജീവിത വഴിയില്‍ പ്രചോദനം നല്‍കിയ നേതാവിനെയാണ്നഷ്ടമായതെന്ന് റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. റാക് ഇന്ത്യന്‍ അസോസിയേഷൻ പ്രസിഡന്‍റ് എസ്.എ. സലീം, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി പ്രസിഡന്‍റ് ഡോ. നിഷാം നൂറുദ്ദീന്‍, കേരള സമാജം പ്രസിഡന്‍റ് നാസര്‍ അല്‍ദാന, റാക് നോളജ് തിയേറ്റര്‍ പ്രസിഡന്‍റ് ജോര്‍ജ് സാമുവല്‍, റാക് വെറ്ററന്‍സ് ജനറല്‍ കണ്‍വീനര്‍ എ.എം.എം. നൂറുദ്ദീന്‍, മലയാളം മിഷന്‍ റാക് മേഖല ചെയര്‍മാന്‍ കെ. അസൈനാര്‍, കെ.എം.സി.സി പ്രസിഡന്‍റ് ബഷീര്‍കുഞ്ഞ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ റാക് ചാപ്റ്റര്‍ ജനറൽ സെക്രട്ടറി എ.കെ. സേതുനാഥ്, റാക് ചേതന, ഇന്‍കാസ്, യുവകലാസാഹിതി, കേരള പ്രവാസി ഫോറം, സേവനം സെന്‍റര്‍, സേവനം എസ്.എന്‍.ഡി.പി, സേവനം എമിറേറ്റ്സ് കമ്മിറ്റി തുടങ്ങിയ കൂട്ടായ്മകളും റാക് ഇന്ത്യന്‍ സ്കൂള്‍, സ്കോളേഴ്സ്, ഐഡിയല്‍, ന്യൂ ഇന്ത്യന്‍, ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും മാനേജ്മെന്‍റ് കമ്മിറ്റികളും അനുശോചിച്ചു.
റാസൽഖൈമ സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ദേവാലയത്തിൽ പ്രാർത്ഥനയും അനുശോചനവും നടന്നു. ഇടവക വികാരി ഫാ. സിറിൽ വർഗീസ്, മുൻ വികാരി ഫാ. ജോ മാത്യം എന്നിവർ നേതൃത്വം നൽകി. ഫാ. സിറിൽ വർഗീസ്, ഫാ. ജോ മാത്യം, സജി വർഗീസ്, സ്റ്റാൻലി തോംസൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.