റാസല്‍ഖൈമയില്‍ തീപിടിത്തം; വില്ലകളില്‍ നിന്ന് 66 പേരെ ഒഴിപ്പിച്ചു
text_fieldsറാസല്‍ഖൈമ: റാസല്‍ഖൈമ ബറൈറാത്തില് വില്ലയിലുണ്ടായ തീ പിടിത്തത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ചൊവ്വാഴ്ച്ച ഉച്ചക്ക് 1:55നാണ് ഓപ്പറേഷന് റൂമില്‍ തീപിടിത്ത വിവരം എത്തിയതെന്ന് റാക് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി പറഞ്ഞു. സര്‍വ സന്നാഹങ്ങളോടെ അഗ്നിശമന സേന സംഭവ സ്ഥലത്തത്തെി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. തീപിടിത്തമുണ്ടായ അഞ്ച് ബെഡ് റൂമുകളുള്ള വില്ലയില്‍ നിന്നും സമീപത്തെ വില്ലയില്‍ നിന്നുമായി 66 പേരെ ഒഴിപ്പിച്ചു. തീപിടുത്തത്തിനൊപ്പം കനത്ത പുക ജനങ്ങളെ വിഷമിപ്പിച്ചു. ജനങ്ങളെ ഒഴിപ്പിച്ചതിനൊപ്പം സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
ശ്രമകരമായ ദൗത്യത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇവിടെ താമസിച്ചിരുന്നവരുടെ നാല് പാസ്പോര്ട്ടുകള്, പണം, സ്വര്‍ണ ഉരുപ്പടി, വാച്ചുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ അഗ്നിക്കിരയായി. സമയോചിത ഇടപെടലിലൂടെ ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞത് ദുരന്തം ഒഴിവാക്കുകയായിരുന്നുവെന്നും മുഹമ്മദ് അബ്ദുല്ല വ്യക്തമാക്കി. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല ഇത്തരം ഘട്ടങ്ങളില്‍ വില പിടിപ്പുള്ള സാധനങ്ങള്‍ എടുക്കുന്നതിന് ആരും ശ്രമിക്കരുതെന്ന് അധികൃതര്‍ വ്യക്തമാക്കി. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വിവരം അറിയിച്ച് അപകട സ്ഥലത്തു നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് ബുദ്ധിപൂര്‍വമായ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.