റാസല്‍ഖൈമയില്‍ ഏകദിന വിനോദ വ്യവസായ ഫോറം ഒക്ടോബറില്‍
text_fieldsറാസല്‍ഖൈമ: വിനോദ വ്യവസായത്തിെൻറ സുസ്ഥിര വളര്‍ച്ച ലക്ഷ്യമാക്കി ഏകദിന വിനോദ വ്യവസായ ഫോറം ഒക്ടോബറില്‍ റാസല്‍ഖൈമയില്‍ നടക്കും. രാജ്യ സാമ്പത്തിക വളര്‍ച്ചക്ക് ഉതകുന്ന വിനോദ വ്യവസായ ഫോറത്തിന് ആതിഥ്യം വഹിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്ന് റാക് ടൂറിസം ഡെവലപ്പ്മെൻറ് അതോറിറ്റി (ടി.ഡി.എ) സി.ഇ.ഒ റാക്കി ഫിലിപ്സ് അഭിപ്രായപ്പെട്ടു. ജസീറ അല്‍ ഹംറ ഇൻറര്‍നാഷണല്‍ എക്സിബിഷന് കോണ്‍ഫറന്‍സ് സെൻററാണ് വേദി. ടൂറിസം വ്യവസായത്തിലെ സുപ്രധാന വിഷയങ്ങള്‍ ഫോറത്തില്‍ അവതരിപ്പിക്കും.
ആഗോള തലത്തില്‍ യാത്ര-വിനോദ-സ്വകാര്യ മേഖലളെ പ്രതിനിധീകരിക്കുന്ന വേള്‍ഡ് ട്രാവല്‍ ആൻറ് ടൂറിസം കൗണ്‍സിലിെൻറ (ഡബ്ളിയു.ടി.ടി.സി) സഹകരണത്തോടെ ടി.ഡി.എയുടെ ആഭിമുഖ്യത്തിലാണ് ഫോറം നടക്കുക. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിൽ നിന്നുള്ളവര്‍ പങ്കെടുക്കുന്ന റാസല്‍ഖൈമയിലെ ആദ്യ വിനോദ വ്യവസായ ഫോറമായി ഇത് മാറും. അന്താരാഷ്ട്ര ടൂറിസം കമ്പനികളുടെ പ്രസിഡൻറുമാര്‍, 170ഓളം സി.ഇ.ഒമാര്‍, തുടങ്ങി മേഖലയിലെ വിദഗ്ധര്‍ ഫോറത്തില്‍ പങ്കെടുക്കുമെന്ന് ഡബ്ലിയു.ടി.ടി.സി പ്രസിഡൻറും സി.ഇ.ഒമായ ഗ്ലോറിയ ഗുവേര വ്യക്തമാക്കി. പുതു സംരംഭകര്‍ക്കും സര്‍ക്കാര്‍-മാധ്യമ പ്രവര്‍ത്തകര്‍ക്കും വിനോദ മേഖലയിലെ വിദഗ്ധരുമായി സംവദിക്കാന്‍ അവസരമൊരുക്കും. ഈ മേഖലയിലുള്ള വളര്‍ച്ചക്ക് വ്യത്യസ്ത മേഖലയിലുള്ളവരില്‍ നിന്ന് അഭിപ്രായങ്ങള്‍ ആരായും. ചര്‍ച്ചകളില്‍ നിന്ന് ഉരുതിരിയുന്ന പദ്ധതികള്‍ വരും നാളുകളില്‍ പ്രായോഗിക വത്കരിക്കാനും പദ്ധതികള്‍ ഒരുക്കും. വിനോദ മേഖലയിലെ തൊഴില്‍ വിപണി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.
ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സന്ദര്‍കരെ ആകര്‍ഷിക്കാന്‍ റാക് ടി.ഡി.എ നേരത്തെ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. പ്രകൃതി അനുഗ്രഹിച്ച് നല്കിയ മനോഹാരിതയുള്ള വ്യത്യസ്ത ഭൂപ്രകൃതിക്ക് പുറമെ പുരാതന ചരിത്രം പറയുന്ന ഇടം കൂടിയാണ് റാസല്‍ഖൈമ. കുടിയേറ്റ പട്ടണ കേന്ദ്രമായ ജസീറ അല്‍ ഹംറ, സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് വേദിയായ ദയാ ഫോര്‍ട്ട്, മ്യൂസിയം, കണ്ടല്‍ക്കാടുകള്‍, കാര്‍ഷിക പ്രദേശങ്ങള്‍ തുടങ്ങിയവ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ജൈസ് മലനിര സന്ദര്‍ശകരുടെ പ്രിയ കേന്ദ്രമായത് റാസല്‍ഖൈമയുടെ വിനോദ മേഖലക്ക് വന്‍ നേട്ടമായി. യു.എ.ഇയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരം കൂടിയ പര്‍വതനിരയാണ് ജൈസെന്നാണ് വിലയിരുത്തപ്പെടുന്നത്. 1737 മീറ്റര്‍ ഉയരത്തിലുള്ള ജബല്‍ ജൈസില് കടുത്ത ചൂടിലും കുറഞ്ഞ താപനിലയാണ്.
ലോകത്തിലെ നീളമേറിയ സിപ്പ് ലൈനും ഇവിടെ പ്രവര്‍ത്തിക്കുന്നു. സന്ദര്‍ശകര്‍ക്ക് ആഢംബര സൗകര്യങ്ങളോടെ കുറഞ്ഞ നിരക്കില്‍ ഹോട്ടലുകള്‍ ലഭിക്കുന്നതും റാസല്‍ഖൈമയുടെ വിനോദ വ്യവസായത്തിന് ഊര്‍ജം നല്‍കുന്നതാണ്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി റാക് ടി.ഡി.എയുടെ പുതിയ സി.ഇ.ഒയായി റാക്കി ഫിലിപ്പ്സിനെ ജൂണ്‍ മാസത്തില്‍ നിയമിച്ചിരുന്നു. സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കിയ ഹൈത്തം മത്താറിെൻറ ഒഴിവിലേക്കായിരുന്നു നിയമനം. 2019-^201 കാലയളവില്‍ ഒന്നര മില്യന്‍ സന്ദര്‍ശകരെയും 2021- ^2025 വര്‍ഷങ്ങളില്‍ മൂന്ന് മില്യന്‍ സഞ്ചാരികളെയും റാസല്ഖൈമയിലെത്തിക്കുന്നതിനുള്ള പദ്ധതികളുമായാണ് റാക് ടി.ഡി.എയുടെ പ്രവര്‍ത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.