റാസൽഖൈമയിൽ ഇരട്ടക്കുട്ടികൾ മുങ്ങിമരിച്ചു
text_fieldsറാസൽഖൈമ: റാസൽഖൈമയിൽ വില്ലയിലെ നീന്തൽക്കുളത്തിൽ ഇമറാത്തി കുടുംബത്തിലെ ഇരട്ട സ ഹോദരങ്ങൾ മുങ്ങിമരിച്ചു. രണ്ടര വയസ്സുള്ള അബ്ദുല്ല, സായിദ് അൽ അവാദി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. രാത്രി 10.10ഒാടെയാണ് കുട്ടികളെ കാണാനില്ലെന്ന് റാസൽഖൈമ പൊലീസിെൻറ എമർജൻസി വകുപ്പിൽ വിവരം ലഭിച്ചത്. തുടർന്ന് ജീവനക്കാരെത്തി ഒരു മണിക്കൂർ തെരച്ചിൽ നടത്തുകയും ഇതിനിടെ അയൽ വില്ലയിലെ നീന്തൽക്കുളത്തിൽനിന്ന് കുട്ടികളെ കെണ്ടത്തുകയും ചെയ്തതായി വകുപ്പ ഡയറക്ടർ മേജർ താരിഖ് അൽ ഷർഹാൻ അറിയിച്ചു. കുട്ടികെള ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ഉദ്യാനത്തിൽ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടികളെ നോക്കാൻ വേലക്കാരിയെ ഏൽപിച്ച് മാതാവ് സൂപ്പർമാർക്കറ്റിൽ പോയപ്പോഴാണ് ദുരന്തമെന്ന് കുട്ടികളുടെ അമ്മാവൻ വ്യക്തമാക്കി. മാതാവ് തിരിച്ചെത്തി കുട്ടികളെ അന്വേഷിച്ചപ്പോൾ അവരെ ഏറെ നേരമായി കാണാനില്ലെന്നാണ് വേലക്കാരി പറഞ്ഞത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നീന്തൽക്കുളത്തിലേക്കുള്ള വാതിലുകൾ അടച്ചിടണമെന്നും എല്ലാ സുരക്ഷാ മുൻകരുതലുകളും എടുക്കണമെന്നും റാസൽഖൈമ പൊലീസ് സെൻട്രൽ ഒാപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. മുഹമ്മദ് അൽ ഹുമൈദി ജനങ്ങേളാട് ആവശ്യപ്പെട്ടു. കുട്ടികളെ തനിച്ചാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.