സേവനത്തിന് വേഗം നൽകും ഏകജാലകം
text_fieldsറാക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ. ഫോറൻസിക് റിപ്പോർട്ടുകൾ, ഫിംഗർ പ്രിൻറ് സേവനങ്ങൾ, ട്രാഫിക് പൊലീസുമായി ബന്ധപ്പെട്ടവ തുടങ്ങി 22 സേവനങ്ങൾ എന്നിവ വേഗത്തിൽ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങളോടെ പുതിയ ഹാപ്പിനെസ് കേന്ദ്രം റാസൽഖൈമയിൽ പ്രവർത്തനം തുടങ്ങി.
റാക് പൊലീസ് മേധാവിയുമായി നേരില്‍ ആശയവിനിമയം സാധ്യമാകുന്നതുള്പ്പെടെ സമൂഹത്തിന് മികച്ച സേവനം നല്‍കുകയെന്നതും ഹാപ്പിനസ് സെൻററിെൻറ ലക്ഷ്യമാണ്. പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ മേധാവിയുടെ മന്ദിരത്തിലാണ് നവീന സൗകര്യങ്ങളോടെ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. പൊലീസ് ജനറല്‍ കമാന്‍ഡ് നല്കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് കൈകാര്യം ചെയ്യുന്നതിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കാലതാമസമില്ലാതെ നടപ്പാകുമെന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്ത് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി അഭിപ്രായപ്പെട്ടു.
ലോകനിലവാരത്തിലുള്ള സേവനം ലഭ്യമാക്കുന്നത് റാസല്‍ഖൈമയിലെ നിക്ഷേപത്തിനും വിനോദ മേഖലക്കും ഗുണകരമാകും. ഗള്‍ഫ് ടൂറിസത്തിെൻറ തലസ്ഥാനമായ റാസല്‍ഖൈമയില്‍ ഉപഭോക്തൃ സന്തോഷത്തിലും പൊതുജനങ്ങളുമായി ഇഴയടുപ്പം സ്ഥാപിക്കുന്ന ടീമായിരിക്കും ഹാപ്പിനസ് സെൻററില്‍ സേവനസന്നദ്ധരായി ഉണ്ടാവുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. 901 കോള്‍ സെൻറര്‍ വഴിയും ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയും കേന്ദ്രം വിപുലമായ സേവനങ്ങള്‍ നല്‍കും.
സമൂഹത്തിലെ എല്ലാ വ്യക്തികള്‍ക്കും വിഭാഗങ്ങള്‍ക്കും റാക് പൊലീസ് മേധാവിയുമായി നേരിട്ട് ആവശ്യങ്ങള്‍ അവതരിപ്പിക്കാനുള്ള പ്ലാറ്റ്ഫോം പുതിയ ഹാപ്പിനസ് സെൻററിെൻറ പ്രത്യേകതയാണ്. പൊതുഭരണ കേന്ദ്രങ്ങളിലെ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്നതോടെ വിവിധ കൗണ്ടറുകളിൽ ഉപഭോക്താക്കൾക്ക് കാത്തിരിക്കേണ്ട അവസ്ഥയിൽ നിന്ന് മോചനമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.