'റാശിദ് റോവറി'െൻറ തീവ്ര താപനിലയിലെ പരിശോധന വിജയം
text_fieldsദുബൈ: അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യമായ യു.എ.ഇയുടെ 'റാശിദ് റോവറി'െൻറ തീവ്രതാപനിലയിലെ പരിശോധന വിജയം.
ഇമാറാത്തിെൻറ ചന്ദ്രദൗത്യ സംഘം ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസിെൻറ സഹായത്തോടെയാണ് തെർമൽ വാക്വം പരിശോധന നടത്തിയതെന്ന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. അടുത്ത വർഷം ആഗസ്റ്റിനും നവംബറിനുമിടയിൽ റാശിദ് റോവർ വിക്ഷേപണം ചെയ്യാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സ്വപ്നതടാകം എന്നർഥമുള്ള 'ലാകസ് സോംനിയോറം' എന്ന ഭാഗത്തായിരിക്കും ചന്ദ്രനിൽ റാശിദ് ഇറങ്ങുക. റാശിദ് റോവർ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന് കീഴിൽ വിവിധ പരീക്ഷണങ്ങൾക്ക് വിധേയമാവുകയാണ്. യു.എ.ഇ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിലായാണ് പരീക്ഷണം ഒരുക്കിയത്. യു.എ.ഇ നിർമിത റാശിദ് റോവർ അടുത്ത വർഷം സ്പേസ് എക്സ് ഫാൽക്കൺ-9 റോക്കറ്റിൽ അമേരിക്കയിലെ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകശ കേന്ദ്രത്തിൽനിന്നാണ് വിക്ഷേപിക്കുക. ജാപ്പനീസ് കമ്പനിയായ ഐ സ്പെയിസ് വികസിപ്പിച്ച ഹകുതോ-ആർ എന്ന ലാൻഡറാണ് ഇതിന് ഉപയോഗിക്കുക. ഭൂമിയിൽനിന്ന് ചന്ദ്രോപരിതലത്തിലേക്ക് എത്തിച്ചേരാൻ ഏകദേശം മൂന്ന് മാസമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വിജയകരമായാൽ അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യമായിത്തീരുമിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.