ടെസ്റ്റ് കളിക്കാനും തയാർ- സഞ്ജു സാംസൺ
text_fieldsദുബൈ: ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ഉൾപ്പെടെ ഏത് ഫോർമാറ്റിൽ കളിക്കാനും താൻ സജ്ജമാണെന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസ് ടീമിലെ മാറ്റം പലർക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. ചഹൽ മറ്റൊരു ടീമിലെത്തി തനിക്കെതിരെ പന്തെറിഞ്ഞാൽ എന്ത് ചെയ്യുമെന്ന് ആലോചിക്കാറുണ്ട്.
2024 തന്റെ കരിയറിൽ ഏറ്റവും സന്തോഷം തന്ന വർഷമായിരുന്നുവെന്നും സഞ്ജു ദുബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏത് ഉറക്കത്തിൽ വിളിച്ചാലും ഇന്ത്യക്കുവേണ്ടി പാഡണിയുകയെന്നത് അഭിമാനമുള്ള കാര്യമാണ്.
ആസ്ട്രേലിയക്കെതിരെ ഇന്ത്യയുടേത് മികച്ച പ്രകടനം തന്നെയാണ്. ചില സമയങ്ങളിൽ മോശമായാലും മികച്ച ടീമാണ് ഇന്ത്യയുടേത്. ആസ്ട്രേലിയൻ പര്യടനത്തിലേക്ക് വിളിച്ചാൽ കളിക്കാൻ താൻ തയാറാണ്. ഇന്ത്യൻ ടീമിൽ എത്തുകയെന്നത് ഏത് കളിക്കാരന്റെയും ആഗ്രഹമാണ്. എന്നാൽ, വെല്ലുവിളികൾ നേരിടാനുള്ള മാനസിക കരുത്ത് ഉണ്ടാവുകയെന്നത് പ്രധാനമാണ്. ഇന്ത്യൻ ടീമിൽ ഇടംനേടാൻ ആഗ്രഹിക്കുന്ന യുവതലമുറയോട് പറയാനുള്ളതും ഇക്കാര്യമാണെന്നും സഞ്ജു സാംസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.