ജൂണിൽ അജ്മാനിൽ 120 കോടി ദിർഹമിന്റെ റിയൽ എസ്റ്റേറ്റ് ഇടപാട്
text_fieldsഅജ്മാന്: കഴിഞ്ഞ മാസം അജ്മാനില്‍ നടന്നത് 120 കോടി ദിർഹമിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. ഈ കാലയളവില്‍ മൊത്തം 1101 ഇടപാടുകൾ നടന്നതായി ഡിപ്പാർട്മെന്റ് ഓഫ് ലാൻഡ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ഡയറക്ടർ ജനറൽ ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. 3.7 കോടി ദിർഹമിന്റെ ഏറ്റവും ഉയർന്ന വിൽപന മൂല്യം നടന്നത് അല്‍ യാസ്മീന് പ്രദേശത്താണ്.
നിക്ഷേപകർക്ക് അജ്മാൻ എമിറേറ്റ് നൽകുന്ന പിന്തുണയുള്ള പ്രോത്സാഹനങ്ങളും അസാധാരണമായ സൗകര്യങ്ങളുമാണ് വളർച്ചക്ക് കാരണമെന്നും അൽ മുഹൈരി കൂട്ടിച്ചേർത്തു. ജൂണിൽ 255 മില്യൺ ദിർഹം മൂല്യമുള്ള 148 മോർട്ട്ഗേജ് ഇടപാടുകൾ നടന്നതായും അൽ റാഷിദിയ ഒന്ന് ഏരിയയിലാണ് ഏറ്റവും ഉയർന്ന മോർട്ട്ഗേജ് മൂല്യം രേഖപ്പെടുത്തിയതെന്നും അൽ മുഹൈരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.