ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് കോവിഡ് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ചു
text_fieldsഅബൂദബി: അബൂദബി എമിറേറ്റ് എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി സന്ദർശനത്തിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിൽ പങ്കാളിയായി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. രോഗപ്രതിരോധത്തിെൻറ മുൻനിരയിൽ പ്രവർത്തിക്കുന്ന കേഡർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് വാക്സിൻ സ്വീകരിച്ചത്.
രാജ്യത്തിെൻറ ആരോഗ്യ സംരക്ഷണ താൽപര്യം സംരക്ഷിക്കാൻ എല്ലാവരും തയാറാവണമെന്ന് ശൈഖ് ഖാലിദ് ഓർമിപ്പിച്ചു. 125 രാജ്യങ്ങളിലെ 31,000 വളൻറിയർമാരാണ് ഇതുവരെ യു.എ.ഇയിൽ നടത്തിയ കോവിഡ് വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.