സ്വീകരണവും പ്രവർത്തക കൺവെൻഷനും 22ന്
text_fieldsദുബൈ: ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തക കൺവെൻഷനും മേയർ ചുമതല ഏറ്റെടുത്തതിനുശേഷം ആദ്യമായി ദുബൈയിൽ എത്തുന്ന കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിലിനും കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിക്കും സ്വീകരണവും നവംബർ 22ന് രാത്രി എട്ടുമണിക്ക് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടത്താൻ ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
കെ.എം.സി.സി സ്റ്റേറ്റ്, ജില്ല നേതാക്കൾ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് മൊയ്ദു മഠത്തിൽ, ജനറൽ സെക്രട്ടറി അൻസാരി പയ്യാമ്പലം എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.