Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോബ് മൈക്കിൾ...

ജോബ് മൈക്കിൾ എം.എല്‍.എക്ക് സ്വീകരണം നാളെ

text_fields
bookmark_border

ഷാർജ: ച​ങ്ങ​നാ​ശ്ശേ​രി എം.​എ​ൽ.​എ അ​ഡ്വ. ജോ​ബ് മൈ​ക്കി​ളി​ന്​ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ യു.​എ.​ഇ​യി​ലെ വി​വി​ധ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്‌​ടോ​ബ​ർ 21ന് ​വൈ​കീ​ട്ട് ഏ​ഴി​ന്​ സ്വീ​ക​ര​ണം ന​ൽ​കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ‘കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ എം.​എ​ല്‍.​എ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്കും സം​രം​ഭ​ക​ർ​ക്കും കേ​ര​ള സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന പ​ദ്ധ​തി​ക​ൾ, കു​ട്ട​നാ​ട്ടി​ലെ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളെ വി​പ​ണ​ന സാ​ധ്യ​ത​ക​ളു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ, അ​ഗ്രോ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വും, വി​ഷ​ര​ഹി​ത കൃ​ഷി​യും മ​ത്സ്യ വ​ള​ർ​ത്ത​ലും സം​യോ​ജി​പ്പി​ച്ചു​ള്ള ചെ​റു​കി​ട പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കും.

ച​ങ്ങ​നാ​ശ്ശേ​രി​യു​ടെ​യും കു​ട്ട​നാ​ടി​ന്‍റെ​യും പൊ​തു​വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കു​ള്ള ക്രി​യാ​ത്മ​ക​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന അ​വ​സ​ര​മാ​ണി​തെ​ന്ന് സം​ഘാ​ട​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഏ​ബ്ര​ഹാം പി. ​സ​ണ്ണി, ഷാ​ജു പ്ലാ​ത്തോ​ട്ടം, രാ​ജേ​ഷ് ജോ​ൺ, ഡ​യ​സ് ഇ​ടി​ക്കു​ള, ബോ​ബ​ൻ ജോ​സ​ഫ്, ജേ​ക്ക​ബ് ബെ​ന്നി, ബാ​ബു കു​രു​വി​ള, ഷാ​ജി പു​തു​ശ്ശേ​രി, അ​ല​ൻ തോ​മ​സ്, ബ​ഷീ​ർ വ​ട​ക​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsReception
News Summary - Reception for Job Michael MLA on monday
Next Story