കെ.എം.സി.സി ഭാരവാഹികൾക്ക് സ്വീകരണം നൽകി
text_fieldsഡോ. പുത്തൂർ റഹ്മാൻ, ഡോ. അൻവർ അമീൻ, യഹ്യ തളങ്കര, പി.കെ. ഇസ്മായിൽ എന്നിവർ
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി നൽകിയ സ്വീകരണംa
ദുബൈ: സന്നദ്ധ പ്രവർത്തകർ പുതിയകാലത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി കർമരംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാൻ തയാറാവണമെന്ന് ദുബൈ കെ.എം.സി.സി രക്ഷാധികാരി ഷംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പുതുതായി തിരഞ്ഞെടുത്ത സംസ്ഥാന ഭാരവാഹികൾക്ക് ഏർപ്പെടുത്തിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികൾ എപ്പോഴും സഹജീവനത്തിനും പരസ്പര സഹായത്തിനും മുൻഗണന നൽകുന്നവരാണെന്നും ജോലിയും ബിസിനസും കഴിഞ്ഞുള്ള സമയം സന്നദ്ധസേവനത്തിന് മാറ്റിവെച്ച് കെ.എം.സി.സി നേതാക്കളും പ്രവർത്തകരും ചെയ്യുന്ന സേവനം സമാനതകളില്ലാത്തതാണെന്നും ഷംസുദ്ദീൻ ബിൻ മുഹ് യിദ്ദീൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പുത്തൂർ റഹ്മാൻ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ ഹനീഫ് സ്വാഗതം പറഞ്ഞു.
ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ അൻവർ അമീൻ, സംസ്ഥാന ജനറൽ സെക്രട്ടറി യഹ് യ തളങ്കര, ട്രഷറർ പി.കെ. ഇസ്മായിൽ, ഭാരവാഹികളായ അബ്ദുള്ള ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ഇസ്മായിൽ എറാമല, കെ.പി.എ. സലാം, എ.സി. ഇസ്മായിൽ, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, ചെമ്മുക്കൻ യാഹുമോൻ, പി.വി. നാസർ, പി.വി. റയീസ്, എൻ.കെ. ഇബ്രാഹിം, സമദ് ചാമക്കല, സഫീഖ് സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.
വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പുത്തൂർ റഹ്മാനെയും സംസ്ഥാന ഭാരവാഹികളെയും ശംസുദ്ദീൻ ബിൻ മുഹ് യിദ്ദീൻ ആദരിച്ചു. ജില്ല ട്രഷറർ ഡോ. ഇസ്മായിൽ, മുഹമ്മദ് ബിൻ അസ്ലം, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ഹനീഫ് ചെർക്കള, റാഫി പള്ളിപ്പുറം, അയ്യൂബ് ഉറുമി, ഇൻകാസ് സെക്രട്ടറി ഹരീഷ് മേപ്പാട്, വിവിധ ജില്ല ഭാരവാഹികളായ സിദ്ദീഖ് കാലൊടി, കെ.പി. മുഹമ്മദ്, നൗഫൽ വേങ്ങര, ജലീൽ മഷൂർ തങ്ങൾ, നിസാം കൊല്ലം, റഗ്ദാദ് മൂഴിക്കര, അഷറഫ് സി.വി.എന്നിവർ ആശംസകൾ നേർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.