സാക്ഷരത നേടുന്ന ആദ്യ പ്രവാസി സമൂഹമായി ദുബൈ മലയാളികളെ മാറ്റണം -മുരുകൻ കാട്ടാക്കട
text_fieldsദുബൈ: മാതൃഭാഷ സാക്ഷരത നേടുന്ന ആദ്യ പ്രവാസി സമൂഹമായി ദുബൈയിലെ മലയാളി സമൂഹത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട. ദുബൈയിലെ മുഴുവൻ മലയാളികളും ഈ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മലയാളം മിഷൻ ദുബൈ ചാപ്റ്റർ അധ്യാപകരുടെ പഠന പരിശീലന യാത്രയിലും തുടർന്നു നടന്ന ക്ലസ്റ്റർ മീറ്റിങ്ങിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോൾഡൻ വിസ നേടിയ മുരുകൻ കാട്ടാക്കടക്ക് സ്വീകരണവും അനുമോദനവും നൽകി ആദരിച്ചു. ഡയറക്ടർക്കൊപ്പം അധ്യാപകർക്കായി അൽ ഖുദ്ര തടാക മേഖലയിലേക്ക് പഠന പരിശീലന യാത്ര സംഘടിപ്പിച്ചു. അൽ ഖവനീജിലെ ഫാം ഹൗസിൽ നടന്ന അധ്യാപക പരിശീലനത്തിന് ഫിറോസിയ, ഡൊമിനിക്, സജി, നജീബ് എന്നിവർ നേതൃത്വം നൽകി. ദുബൈ ചാപ്റ്റർ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സോണിയ ഷിനോയ് പുൽപാട്ട് അധ്യക്ഷത വഹിച്ചു. ചെയർമാൻ ദിലീപ് സി.എൻ.എൻ, ജോ. സെക്രട്ടറി അംബുജം സതീഷ്, മുൻ കൺവീനർ ശ്രീകല, മുൻ ജോയന്റ് കൺവീനർ സുജിത എന്നിവർ സംസാരിച്ചു. കൺവീനർ ഫിറോസിയ ദിലീപ് റഹ്മാൻ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.