അശ്രദ്ധമായ ഡ്രൈവിങ്: ആറുമാസത്തിൽ 27,000 പേർക്ക് പിഴ
text_fieldsഅബൂദബി: കഴിഞ്ഞ ആറുമാസത്തിൽ അശ്രദ്ധമായ ഡ്രൈവിങ് നടത്തിയ 27,000 പേർക്ക് എമിറേറ്റിൽ പിഴ ചുമത്തി. ഡ്രൈവിങ്ങിനിടെ ഫോൺ വിളിക്കുക, മെസേജുകൾ അയക്കുക തുടങ്ങിയ അശ്രദ്ധകൾക്കാണ് പ്രധാനമായും പിഴ ചുമത്തപ്പെട്ടത്.
800 ദിർഹം വീതമാണ് ഇത്തരക്കാരിൽനിന്ന് ഇടാക്കിയതെന്ന് അബൂദബി പൊലീസ് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സ്ഥിതി വിവരക്കണക്കുകളും വിശകലന പഠനങ്ങളും പ്രകാരം അശ്രദ്ധമായ ഡ്രൈവിങ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാക്കുന്നുണ്ട്. ഇത് ഗുരുതരമായ പരിക്കുകളിലേക്കും ജീവൻ നഷ്ടപ്പെടാനും കാരണമാകുന്നു -പ്രസ്താവനയിൽ വ്യക്തമാക്കി.
ഡ്രൈവിങ് പൂർണമായ ശ്രദ്ധയോടെ ആയിരിക്കണമെന്നും അല്ലെങ്കിൽ വാഹനത്തിെൻറ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാക്കുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകുന്നു. പിഴക്ക് പുറമെ ഇത്തരം പിഴവ് വരുത്തുന്നവർക്ക് നാല് ഡ്രൈവിങ് ബ്ലാക്ക് പോയൻറും ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.