Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅശ്രദ്ധമായ ഡ്രൈവിങ്;...

അശ്രദ്ധമായ ഡ്രൈവിങ്; മുന്നറിയിപ്പുമായി അബൂദബി പൊലീസ്

text_fields
bookmark_border
police shared the visuals of accident happened due to reckless driving
cancel
camera_alt

അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങി​നി​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​പ്പോ​ൾ. പൊ​ലീ​സ് പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ൽ​നി​ന്ന്

അ​ബൂ​ദ​ബി: അ​ശ്ര​ദ്ധ ഡ്രൈ​വി​ങ്ങി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പ​ക​ട ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചാ​ണ്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്. ഡ്രൈ​വി​ങ്ങി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഒ​ഴി​വാ​കു​മാ​യി​രു​ന്ന അ​പ​ക​ട ദൃ​ശ്യ​ങ്ങ​ളാ​ണ് പൊ​ലീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. മു​ന്നി​ല്‍ പോ​വു​ന്ന വാ​ഹ​ന​ങ്ങ​ളെ​ല്ലാം നി​ര്‍ത്തി​യി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പി​റ​കി​ല്‍ നി​ന്നു​വ​ന്ന വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ന്ന​തും തെ​റി​ച്ചു​പോ​യ ഈ ​വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ന്ന​തു​മാ​ണ് ഒ​രു വി​ഡി​യോ. മു​ന്നി​ല്‍ മീ​ഡി​യ​നും ഇ​തു​വ്യ​ക്ത​മാ​ക്കു​ന്ന ബോ​ര്‍ഡും ഉ​ണ്ടാ​യി​രി​ക്കെ മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ന്നു മ​റ്റൊ​ന്നി​ൽ.

മു​ന്നി​ല്‍ പോ​യ വാ​നി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റു​ന്ന​തും ഇ​ടി​യേ​റ്റ വാ​ന്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന് കു​റു​കെ മ​റി​യു​ന്ന​തും ഇ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് നി​ര​വ​ധി ത​വ​ണ റോ​ഡി​ല്‍ വ​ട്ടം ക​റ​ങ്ങു​ന്ന​തു​മാ​ണ് അ​ടു​ത്ത വി​ഡി​യോ​യി​ൽ. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍മാ​ര്‍ക്ക് 800 ദി​ര്‍ഹ​മാ​ണ് പി​ഴ. ഇ​തി​നു പു​റ​മെ ലൈ​സ​ന്‍സി​ല്‍ നാ​ല് ബ്ലാ​ക്ക് പോ​യ​ന്‍റും ചു​മ​ത്തും. വാ​ഹ​ന​ങ്ങ​ളു​ടെ പെ​ട്ടെ​ന്നു​ള്ള ഗ​തി​മാ​റ്റം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് ആ​ന്‍ഡ് പ​ട്രോ​ള്‍സ് ഡ​യ​റ​ക്ട​റേ​റ്റ് ഡ്രൈ​വ​ര്‍മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 1000 ദി​ര്‍ഹം പി​ഴ​യും നാ​ല് ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ളും ചു​മ​ത്ത​പ്പെ​ടാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsDrivingAbudhabi police
News Summary - reckless driving; Abu Dhabi Police with warning
Next Story