ചുവപ്പ് സിഗ്നൽ ലംഘനം; കഴിഞ്ഞ വർഷം 271 റോഡപകടങ്ങൾ
text_fieldsഅബൂദബി: റെഡ് സിഗ്നൽ മറികടന്നതു മൂലം കഴിഞ്ഞ വർഷം രാജ്യത്ത് നടന്നത് 271 അപകടങ്ങൾ. ഇതില്‍ 153 അപകടങ്ങളുമായി അബൂദബിയാണ് നിയമലംഘനങ്ങളില്‍ ഒന്നാം സ്ഥാനത്ത്. 111 അപകടങ്ങള്‍ ഉണ്ടായ ദുബൈയാണ് രണ്ടാം സ്ഥാനത്ത്. റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ മൂന്നുവീതം അപകടമുണ്ടായി.
ഷാര്‍ജയില്‍ ഒരു അപകടമാണ് ചുവപ്പ് ലൈറ്റ് മറികടന്നതിലൂടെയുണ്ടായത്. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. റെഡ് സിഗ്നൽ മറികടന്നാല്‍ 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടലുമാണ് ശിക്ഷ. അതേസമയം വിവിധ എമിറേറ്റുകളില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് വ്യത്യസ്ത പിഴകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ദുബൈയില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 ദിര്‍ഹമാണ് പിഴ. അബൂദബിയിലും ഇതേ പിഴത്തുകയാണ്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസത്തിനുശേഷം വാഹനം ലേലത്തില്‍ വില്‍ക്കുകയും ചെയ്യും. സാധുവായ ലൈസന്‍സില്ലാതെ വാഹനമോടിച്ച് 67 അപകടങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഇക്കാര്യത്തിലും അബൂദബിയാണ് മുന്നില്‍. 55 അപകടങ്ങളാണ് അബൂദബിയിലുണ്ടായത്. ഷാര്‍ജ (7), ഉമ്മുല്‍ ഖുവൈന്‍(3), ഫുജൈറ(2)എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ അപകടങ്ങളുടെ എണ്ണം. പ്രധാന റോഡുകളിലേക്ക് ശ്രദ്ധയില്ലാതെ വാഹനമോടിച്ചുകയറ്റിയതിലൂടെ 223 അപകടങ്ങളാണ് യു.എ.ഇയിലുണ്ടായത്. അബൂദബി(129), ഫുജൈറ(33), റാസല്‍ഖൈമ(26), ഷാര്‍ജ(19), ഉമ്മുല്‍ ഖുവൈന്‍(12), അജ്മാന്(4)എന്നിങ്ങനെയാണ് വിവിധ എമിറേറ്റുകളിലെ അപകടങ്ങളുടെ എണ്ണം.
ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. അബൂദബിയില്‍ 26 അപകടങ്ങളും ദുബൈയില്‍ എട്ടും റാസല്‍ഖൈമയില്‍ മൂന്നും അപകടങ്ങളാണ് ഇതുമൂലമുണ്ടായത്. തെറ്റായ ദിശയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് അബൂദബിയില്‍ 16 അപകടങ്ങളുണ്ടായി. ഫുജൈറയില്‍ രണ്ട് അപകടങ്ങളാണ് ഉണ്ടായത്.
കാല്‍നടക്കാര്‍ക്ക് പരിഗണന കൊടുക്കാത്തതു മൂലം 96 അപകടങ്ങൾ നടന്നു. അബൂദബി(37), ദുബൈ(34), റാസല്‍ഖൈമ(8), ഫുജൈറ(15), ഷാര്‍ജ(2)എന്നിങ്ങനെയാണ് വിവിധ എമിറേറ്റുകളിലെ അപകടങ്ങളുടെ എണ്ണം. അശ്രദ്ധ മൂലം രാജ്യത്തുടനീളം 455 അപകടങ്ങള്‍ ഉണ്ടായി. അബൂദബിയില്‍ 77 അപകടങ്ങളും ദുബൈയില്‍ 241ഉം ഷാര്‍ജയില്‍ 44ഉം അജ്മാനില്‍ 27ഉം ഉമ്മുല്‍ ഖുവൈനില്‍ 19ഉം റാസല്‍ഖൈമയില്‍ 35ഉം ഫുജൈറയില്‍ 12ഉം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.