ചരിത്രവഴികളിലൂടെ വീണ്ടും നടക്കാനൊരുങ്ങി ഉമ്മുൽഖുവൈൻ
text_fieldsചരിത്രത്തിെൻ വഴിയിലൂടെ വീണ്ടും നടക്കാനൊരുങ്ങുകയാണ് ഉമ്മുൽഖുവൈൻ. ഒരുകാലത്ത് രാജ്യ ചരിത്രത്തിെൻറ ഭാഗമായിരുന്നു കെട്ടിടങ്ങൾ പുനസൃഷ്ടിക്കാനും നവീകരിക്കാനുമുള്ള ഒരുക്കത്തിലാണ് ഭരണകൂടം. രാജ്യ രൂപവത്കരണത്തിന് മുൻപ് നിർമിച്ചിരുന്ന കെട്ടിടങ്ങളാണ് തിരികെയെത്തുന്നത്. ഒരു നഗരം തന്നെ അതേപടി സൃഷ്ടിെച്ചെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഉമ്മുൽഖുവൈൻ ടൂറിസം ആൻഡ് ആൻറിക്വിറ്റീസ് വകുപ്പാണ് പദ്ധതിയൊരുക്കിയത്.
യു.എ.ഇ രൂപവത്കരിക്കുന്നതിന് മുൻപ് നിർമ്മിച്ച അൽ അമീർ സ്കൂളിെൻറ നവീകരണമാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. എമിറേറ്റിലെ ആദ്യ വിദ്യാലയമാണിത്. ഇതിന് പുറമെ, പഴയ നഗരത്തിെൻറ ചിത്രങ്ങൾ സ്വരൂപിച്ച് അവ പുനസൃഷ്ടിക്കും. ഫരീജ് അൽഖോറിൽ സ്ഥിതിചെയ്യുന്ന അൽ അമീർ സ്കൂൾ 1959ലാണ് നിർമിച്ചത്. അന്നത്തെ പരിസ്ഥിതി സൗഹൃദ കെട്ടിടത്തിെൻറ അതേ മാതൃകയിലാണ് പുതിയ സ്കൂളിെൻറയും നിർമാണം.
ഉമ്മുല്ഖുവൈെൻറ ചരിത്രപ്രാധാന്യമുള്ള പ്രദേശം പുനരുജ്ജീവിപ്പിക്കുന്ന ഈ പദ്ധതി 200 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപരമായ കെട്ടിടങ്ങളെയും പുനരാവിഷ്കരിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ സ്ഥാപിച്ച കെട്ടിടങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റിെൻറയും അവിടുത്തെ ജനങ്ങളുടെയും ചരിത്രവും വികസനവും ചരിത്ര കുതുകികള്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമേകുമെന്ന് കരുതുന്നു. വർഷങ്ങൾക്ക് മുൻപേ തുടങ്ങിയതാണ് പദ്ധതിക്കായുള്ള നടപടിക്രമങ്ങൾ. ഇപ്പോഴാണ് യാഥാർഥ്യമാക്കി തുടങ്ങുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ യു.എ.ഇയിലെ കുഞ്ഞൻ എമിറേറ്റിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.