ശ്രദ്ധിച്ചാൽ ബില്ല് കാണുമ്പോൾ ‘ഷോക്കാ’വണ്ട
text_fieldsദുബൈ: വേനൽകാലത്ത് വൈദ്യുത ബിൽ പലർക്കും വളരെ കൂടുതലാണ് വരാറുള്ളത്. എ.സി അടക്കം വൈദ്യുതി ഏറെ ആവശ്യമുള്ള ഉപകരണങ്ങൾ ഏറെസമയം തുടർച്ചയായി ഉപയോഗിക്കുന്നത് കാരണമാണിത്.
എന്നാൽ, ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിൽ തുക ലാഭിക്കാമെന്ന് മാത്രല്ല, സുരക്ഷയും ഉറപ്പുവരുത്താമെന്നാണ് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) മുന്നറിയിപ്പ് നൽകുന്നത്. ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങൾ തന്നെയാണ് വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.
പൊതുസുരക്ഷ ടിപ്സ്
വയറുകൾ ശരിയായ ഇൻസുലേഷൻ ഉപയോഗിച്ച് കവർ ചെയ്യുക. മുറിഞ്ഞ വയറുകളും തകർന്ന ഇലക്ട്രിക് ഉപകരണങ്ങളും ശ്രദ്ധിച്ച് മാത്രം കൈകാര്യം ചെയ്യുക. വൈദ്യുതി വയറുകൾ കോറിഡോർ, വാതിൽ, ജനൽ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുക . ഇലക്ട്രിക് കെറ്റിലുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുക. ഉപയോഗശേഷം വൈദ്യുതിബന്ധം വിച്ഛേദിക്കുക.
ഇലക്ട്രിക് ഉപകരണങ്ങൾ വായുസഞ്ചാരമുള്ള, കാണുന്നിടത്ത് വെക്കുക. തുണിത്തരങ്ങൾക്കും കർട്ടനും സമീപം വെക്കാതിരിക്കുക.
ബിൽ കുറക്കാൻ ഇവ ശ്രദ്ധിക്കുക
എ.സി 24 ഡിഗ്രി സെൽഷ്യസിലോ കൂടുതലോ ആയി സെറ്റ് ചെയ്ത് വെക്കുക.
4, 5 സ്റ്റാർ റേറ്റിങ്ങുള്ള എ.സികൾ ഉപയോഗിക്കുക.
വായുസഞ്ചാരം സുഗമമാക്കാൻ ഫാൻ ഉപയോഗിക്കുക.
എ.സി ഫിൽട്ടറുകൾ നിശ്ചിത ഇടവേളകളിൽ വൃത്തിയാക്കുക.
റൂമിലെ ചൂട് കുറക്കുന്നതിന് ജനലുകൾക്കും വാതിലുകൾക്കും കർട്ടൻ ഉപയോഗിക്കുക.
അനാവശ്യമായി കത്തുന്ന ലൈറ്റുകൾ ഓഫ് ചെയ്യുക.
എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുക
ബൾബുകൾ നിശ്ചിത ഇടവേളകളിൽ വൃത്തിയാക്കുക.
നേരിട്ട് സൂര്യവെളിച്ചം ലഭിക്കുന്നിടത്ത് ലൈറ്റ് ഒഴിവാക്കുക.
ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾ സ്വിച്ച്ഓഫ് ചെയ്യുക.
ഫ്രിഡ്ജ് താപനില നാലുഡിഗ്രിയാക്കി സ്ഥിരപ്പെടുത്തുക.
ഫ്രീസർ താപനില -18 ഡിഗ്രിയാക്കുക.
ഓവനേക്കാൾ കുറഞ്ഞ വൈദ്യുതി ആവശ്യമുള്ള മൈക്രോവേവ്സ് ഉപയോഗിക്കുക.
ഫ്രിഡ്ജ് സൂര്യപ്രകാശം നേരിട്ട് തട്ടുന്ന സ്ഥലത്തുനിന്ന് മാറ്റുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.