യു.എ.ഇ ദേശീയദിനം: അഞ്ച് എമിറേറ്റുകളിൽ 50 ശതമാനം ഗതാഗത പിഴയിളവ്
text_fieldsദുബൈ: യു.എ.ഇ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അഞ്ച് എമിറേറ്റുകളിൽ 50 ശതമാനം ഗതാഗത പിഴയിളവ് പ്രഖ്യാപിച്ചു. റാസൽഖൈമ, അജ്മാൻ, ഷാർജ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിലെ ഗതാഗത നിമയലംഘനങ്ങൾക്കാണ് 50 ശതമാനം ഇളവ് നൽകിയത്.
ഡിസംബർ അഞ്ച് മുതൽ ജനുവരി മൂന്ന് വരെയാണ് റാസൽഖൈമയിൽ പിഴ ഇളവ്. വേഗ പരിധി, വാഹന മുല്‍കിയ കലാവധി കഴിഞ്ഞവ, വിവിധ റോഡ് നിയമങ്ങളിൽ ബ്ലാക്ക് പോയൻറ് ലഭിച്ചവർ തുടങ്ങിയവക്ക് പിഴ ചുമത്തപെട്ടവർക്ക് ആനുകൂല്യം ഉപയോഗപ്പെടുത്താം.
അജ്മാനില്‍ നവംബർ 21 മുതൽ ഡിസംബർ 31 വരെയാണ് പിഴയിളവിെൻറ ആനുകൂല്യം ലഭ്യമാകുക. അജ്മാൻ എമിറേറ്റിൽ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ബ്ലാക്ക് പോയിൻറുകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നിവക്കും ഇളവ് ബാധകമാണ്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധം വാഹനം ഓടിക്കുക, വാഹനത്തിെൻറ എഞ്ചിൻ, ചേസിസ് എന്നിവയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ഗൗരവകരമായ ലംഘനങ്ങൾ ഈ ആനുകൂല്യത്തിനു കീഴിൽ വരില്ല. ആഭ്യന്തര മന്ത്രാലയത്തിെൻറ ആപ്ലിക്കേഷൻ, അജ്മാൻ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവ വഴിയോ സഹേൽ ഇലക്ട്രോണിക് പേമൻറ് വഴിയോ അജ്മാൻ പൊലീസിെൻറ സേവന കേന്ദ്രങ്ങളിൽ നേരിട്ടോ സ്മാർട്ട് പേയ്‌മെൻറ് ചാനലുകൾ വഴിയോ പണമടക്കാം.
നവംബർ 21 മുതൽ ജനുവരി 31വരെയാണ് ഷാർജയിൽ പിഴ ഇളവ്. നവംബർ 21ന് മുമ്പ് രജിസ്റ്റർ ചെയ്ത നിയമലംഘനങ്ങൾക്ക് ഇളവ് ബാധകമാണ്. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ വരുത്താത്തതും ബ്ലാക് പോയിൻറുകൾ ലഭിക്കാത്തതും പിടിച്ചെടുക്കപ്പെടാത്തതുമായ വാഹനങ്ങൾക്കാണ് ഇളവ്.
ഡിസംബർ ഒന്ന് മുതൽ ജനുവരി ആറ് വരെയുള്ള പിഴകൾക്കാണ് ഉമ്മുൽഖുവൈനിൽ ഇളവ്. ആഭ്യന്തര മന്ത്രാലയത്തിെൻറയും ഉമ്മുൽഖുവൈൻ പൊലീസിെൻറയും സ്മാർട്ട് ആപ്പ്, വെബ്‌സൈറ്റ്, പൊലീസ് സർവീസ് സെൻറർ എന്നിവ വഴി പിഴ അടക്കാം.
നവംബർ 25ന് മുൻപുള്ള ഗതാഗത പിഴകൾക്കാണ് ഫുജൈറയിൽ ഇളവ്. നവംബർ 28 മുതൽ 50 ദിവസത്തിനുള്ളിൽ 50 ശതമാനം ഇളവോടെ പിഴ അടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.