ഹൈദരലി തങ്ങൾ സൗമ്യതയുടെ ആൾരൂപം -റീജൻസി ഗ്രൂപ്പ്
text_fieldsദുബൈ: ജാതിമത ഭേദമന്യേ എല്ലാവർക്കും തണലായിരുന്ന, സൗമ്യതയുടെ ആൾരൂപമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ദുഃഖംരേഖപ്പെടുത്തുന്നതായി റീജൻസി ഗ്രൂപ്പ് അറിയിച്ചു.
നാട്ടിൽ പോകുന്ന സമയത്ത് എത്ര തിരക്കുണ്ടെങ്കിലും പാണക്കാട് സന്ദർശിച്ച് സുഖ വിവരങ്ങൾ അന്വേഷിക്കാതെ മടങ്ങാറിലെന്ന് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു. ജീവിത യാത്രയിലെ വഴികാട്ടിയായിരുന്ന ദീർഘ കാലത്തെ ആത്മ ബന്ധമുള്ള ജേഷ്ടസഹോദരനെയാണ് നഷ്ടമായതെന്ന് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു.
വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിൽ പോയ സമയത്തു കൂടെ യാത്ര ചെയ്യാനും ദിവസങ്ങളോളം അടുത്ത് ഇടപഴകാനുമായതു ജീവിത ഭാഗ്യമായി കരുതുന്നുവെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ ഡോ. അൻവർ അമീൻ. സമൂഹത്തിന് വലിയ നഷ്ടമാണെന്നും ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ ഡോ. അൻവർ അമീൻ പറഞ്ഞു.
നിരവധി തവണ അടുത്തിടപഴകിയപ്പോഴും യാത്രകളിലും കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കഥയാണ് കാണാനായതെന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ. നോട്ടം കൊണ്ട് പോലും ആരെയും വിഷമിപ്പിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.