ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ രജിസ്ട്രേഷന് ആരംഭിച്ചു
text_fieldsദുബൈ: യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ വര്‍ഷത്തില്‍ രണ്ട് തവണകളിലായി നടത്തിവരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ രജിസ്ട്രേഷന് ആരംഭിച്ചു. കേരള നദ്വത്തുല് മുജാഹിദീന്‍ പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ തഫ്സീര്‍ ആസ്പദമാക്കി 27ാം ജുസ്അ് ആണ് ഇത്തവണത്തെ പരീക്ഷാ സിലബസ്. ജൂണ്‍ 10നാണ് പരീക്ഷ. യു.എ.ഇയുടെ വ്യത്യസ്ത മേഖലയില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ മേല്‍നോട്ടത്തിലെ ഖുര്‍ആന്‍ പഠനകേന്ദ്രത്തിലെ പഠിതാക്കള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളിലെ മലയാളികളെയും ഉദ്ദേശിച്ചാണ് ഓണ്‍ലൈന്‍വഴി പരീക്ഷ നടത്തുന്നത്. www.quranexam.net എന്ന വെബ്സൈറ്റ് വഴി പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവർക്കും മതഭേദമന്യേ പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ കൺട്രോള് ബോർഡ് യോഗം വിലയിരുത്തി. അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. ജാഫര്‍ സാദിഖ്, മുജീബ് എക്സല്‍, നിയാസ് മോങ്ങം, അഫ്സല്, ബാസില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അലി അക്ബര്‍ ഫാറൂഖി ചര്‍ച്ച
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.