കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: വീട്ടിലെ ചടങ്ങുകളിൽ കൂടുതൽപേർക്ക് പങ്കെടുക്കാം
text_fieldsദുബൈ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ദേശീയ ദുരന്തനിവാരണ അതോറിറ്റി. വീടുകളിൽ നടക്കുന്ന ചടങ്ങുകളിൽ 80 ശതമാനം ശേഷിയോടെ ആളുകളെ പ്രവേശിപ്പിക്കാമെന്നതാണ് പ്രധാനപ്പെട്ട മാറ്റം. പാർട്ടികൾ, വിവാഹങ്ങൾ, സംസ്കാരച്ചടങ്ങുകൾ, മറ്റു ചടങ്ങുകൾ എന്നിവ വീടുകളിൽ ഒരുക്കുേമ്പാഴാണ് ഇളവ് ലഭിക്കുക. എന്നാൽ, ആകെ ആളുകളുടെ എണ്ണം 60 എണ്ണത്തിൽ കൂടുതലാവരുത്. ഇത് കൂടാതെ ചടങ്ങുകളിൽ അഥിതിസേവനങ്ങൾക്ക് 10 പേരെയും പങ്കെടുപ്പിക്കാം.
പങ്കെടുക്കുന്നവരെല്ലാം വാക്സിനേഷൻ പൂർത്തിയായി 14 ദിവസം പിന്നിട്ടിരിക്കണം, ഏത് വാക്സിനാണ് എടുത്തതെന്നതിെൻറ അടിസ്ഥാനത്തിൽ മറ്റു മാനദണ്ഡങ്ങൾ പാലിക്കണം, 48 മണിക്കൂറിനിടയിൽ എടുത്ത പി.സി.ആർ ഫലം കരുതണം, അഭിവാദ്യം ചെയ്യുന്നതിന് ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണം, ഒന്നരമീറ്റർ സാമൂഹിക അകലം പാലിക്കണം, ടേബിളിൽ ഒരുമിച്ചിരിക്കുന്നവർ 10 പേരിൽ കൂടരുത് എന്നീ നിബന്ധനകളും പാലിക്കണം. പനി, മറ്റു രോഗലക്ഷണങ്ങൾ ഉള്ളവർ ചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
ചടങ്ങുകൾ ഒരുക്കുന്നവർ പനി പരിശോധിക്കാനുള്ള സജ്ജീകരണം ഏർപ്പെടുത്തുകയും സാനിറ്റൈസേഷൻ സംവിധാനം ഒരുക്കാനും നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ ജെറ്റുകളിൽ രാജ്യത്തെത്തുന്നവർ പാലിക്കേണ്ട പുതുക്കിയ കോവിഡ് മാനണ്ഡങ്ങളും അതോറിറ്റി പുറത്തിറക്കി. ഇത്തരം വിമാനങ്ങളിലെത്തുന്ന ബിസിനസ് യാത്രക്കാരും താമസക്കാരും ടൂറിസ്റ്റുകളും എല്ലാം ഐ.സി.എ വെബ്സൈറ്റിൽ 'അറൈവൽ രജിസ്ട്രേഷൻ' പൂർത്തിയാക്കണമെന്നും വാക്സിനേഷൻ പി.സി.ആർ ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കണമെന്നുമാണ് നിർദേശിച്ചിട്ടുള്ളത്.
അതേസമയം, ബിസിനസ് ജെറ്റുകളിലെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്ന പ്രോട്ടോകോൾ നിർത്തലാക്കിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ വാരാന്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.