തടവുകാരുടെ മോചനം: 6.33 ലക്ഷം ദിർഹം നൽകി ഇമറാത്തി വ്യവസായി
text_fieldsദുബൈ: പിഴ അടക്കാൻ കഴിയാത്തതിനാൽ തടവിൽ തുടരേണ്ടി വരുന്നവർക്ക് ആശ്വാസവുമായി ദുബൈയിലെ വ്യവസായി. ഡി.എം.സി.സി സി.ഇ.ഒ അഹ്മദ് ബിൻ സുലായെമാണ് തടവുകാരുടെ മോചനത്തിനായി 6,33,778 ദിർഹം വാഗ്ദാനം ചെയ്തത്. ചെറിയ കുറ്റങ്ങളുടെ പേരിൽ തടവിൽ കഴിയുന്നവർക്ക് ഏറെ ആശ്വാസകരമായ നടപടിയാണിത്. ദുബൈ െപാലീസുമായി സഹകരിച്ചാണ് തടവുകാരുടെ മോചനം സാധ്യമാക്കുന്നത്.
തടവുകാർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് അവസരമൊരുക്കാൻ പൊലീസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കറക്ഷനൽ ആൻഡ് പ്യുനിറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ടിങ് ഡയറക്ടർ മർവാൻ അബ്ദുൽ കരീം ജുൽഫർ അഭിപ്രായപ്പെട്ടു. ചാരിറ്റി സംഘടനകളും സഹൃദയരുമായ സഹകരിച്ച് തടവുകാരുടെ ക്ഷേമത്തിനാവശ്യമായ നടപടികൾ പൊലീസ് സ്വീകരിക്കുന്നുണ്ട്.
തടവുകാർ മോചിതരാകുേമ്പാൾ അവരുടെ ജീവിത നിലവാരം ഉയർത്താനും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനും പൊലീസ് ലക്ഷ്യമിടുന്നു. അഹ്മദ് ബിൻ സുലായെമിനെ പോലുള്ളവർ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.