'ഇരുപത്തിയൊന്ന് വാരിയെല്ലുകൾ' പുസ്തക പ്രകാശനം
text_fieldsദുബൈ: പെൻക്വീൻസ് ക്രിയേറ്റേഴ്സ് എന്ന സൗഹൃദക്കൂട്ടായ്മ വായനപ്പുര പബ്ലിക്കേഷൻസ് വഴി 'ഇരുപത്തിയൊന്ന് വാരിയെല്ലുകൾ' എന്ന ചെറുകഥാസമാഹാരം പുറത്തിറക്കി. സാമൂഹികപ്രവർത്തക ലക്ഷ്മി എൻ. മേനോനാണ് പ്രകാശനം നിർവഹിച്ചത്. റിട്ട. ഇൻകംടാക്സ് ഓഫിസറും മോംസ്പ്രെസ്സോ സീനിയർ മെംബറുമായ രമ ദാമോദരന് പുസ്തകത്തിെൻറ ആദ്യപതിപ്പ് കൈമാറി. മോംസ്പ്രെസ്സോ മലയാളം ടീം എഡിറ്റർ ജയശ്രീ ജോൺ, വിഡിയോ ക്യൂറേറ്റർ പവിത്ര ഉണ്ണി എന്നിവർ നേതൃത്വം നൽകി. സപ്ന നവാസ്, ലേഖ ജസ്റ്റിൻ, മഞ്ജു ശ്രീകുമാർ, സജ്‌ന അബ്ദുല്ല, ബിന്ദു രാജേഷ് എന്നിവരാണ് പെൻക്വീൻസ് ക്രിയേറ്റേഴ്സിെൻറ സാരഥികൾ. ലോകത്തിെൻറ പലഭാഗങ്ങളിൽനിന്നുള്ള 21 മലയാളി വനിതാ എഴുത്തുകാരുടെ 21 ചെറുകഥകളാണ് സമാഹാരത്തിലുള്ളത്. ഇലസ്ട്രേഷൻ അടക്കം പുസ്തകത്തിെൻറ എല്ലാ മേഖലകളിലും സ്ത്രീകൾ മാത്രമാണ് പ്രവർത്തിച്ചത്. റവന്യൂ മന്ത്രി കെ. രാജൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ്, സാഹിത്യകാരായ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സജീവ് എടത്താടൻ, നടിയും റേഡിയോ അവതാരകയുമായ നൈല ഉഷ എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.